Alien | 'ഇതാ അന്യഗ്രഹ ജീവികള്‍ ഇവിടെയുണ്ട്'; 2 മൃതദേഹത്തിന്റെ വീഡിയോ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍; അന്തംവിട്ട് ലോകം; ദൃശ്യങ്ങള്‍ കാണാം
Sep 13, 2023, 18:25 IST
മെക്‌സിക്കോ സിറ്റി: (www.kvartha.com) അന്യഗ്രഹ ജീവികളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് ലോകമെമ്പാടും പുറത്തുവരുന്നത്. എന്നാല്‍ നാളിതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇതാദ്യമായി, അന്യഗ്രഹജീവികളെന്ന് പറയുന്ന രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവന്ന് ശാസ്ത്രജ്ഞര്‍ അമ്പരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. മെക്‌സിക്കോ പാര്‍ലമെന്റിന് മുന്നിലാണ് ഇവ തുറന്നത്. പെറുവിലെ കുസ്‌കോയില്‍ നിന്നാണ് ഈ അന്യഗ്രഹ ജീവികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും ഈ മൃതദേഹങ്ങള്‍ക്ക് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
മെക്സിക്കന്‍ പാര്‍ലമെന്റിലെ ഒരു ഔദ്യോഗിക പരിപാടിയില്‍ ശാസ്ത്രജ്ഞര്‍ ഈ രണ്ട് മൃതദേഹങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതായി സ്പാനിഷ് ന്യൂസ് വെബ്സൈറ്റ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. മെക്‌സിക്കന്‍ യൂഫോളജിസ്റ്റ് ജെയിം മാവ്‌സണ്‍ ഈ ജീവികളുടെ മൃതദേഹങ്ങളെ കുറിച്ച് വിവരിച്ചു. ജെയിം മാവ്‌സണ്‍ പതിറ്റാണ്ടുകളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അന്യഗ്രഹജീവികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ പ്രസിദ്ധമാണ്.
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ രണ്ട് മൃതദേഹങ്ങള്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്നത് കാണാം. മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായാണ് അവരെ വിശേഷിപ്പിക്കുന്നത്. ഇതെല്ലാം നടക്കുമ്പോള്‍, അമേരിക്കന്‍ സേഫ് എയ്റോസ്പേസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും മുന്‍ അമേരിക്കന്‍ നേവി പൈലറ്റുമായ രചാന്‍ ഗ്രേവ്സും ഒപ്പമുണ്ടായിരുന്നു. അദ്ഭുതം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്..
യുഎഫ്ഒയുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഈ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും പെറുവിലെ കുസ്‌കോയിലാണ് ഈ യുഎഫ്ഒ തകര്‍ന്നുവീണതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ മൃതദേഹങ്ങള്‍ നൂറ്റാണ്ടുകളോളം അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടക്കുകയും പിന്നീട് ഫോസിലുകളായി മാറുകയും ചെയ്തു. റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിന്റെ സഹായത്തോടെ ഡിഎന്‍എ തെളിവുകളും വിശകലനം ചെയ്തപ്പോള്‍ ആയിരം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കണ്ടെത്തിയതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഹാര്‍വാര്‍ഡ് ജ്യോതിശാസ്ത്ര വിഭാഗം ഡയറക്ടര്‍ പ്രൊഫസര്‍ എബ്രഹാം അവി ലോബിനെ വീഡിയോ കോളിലൂടെ പരിപാടിയില്‍ സംബന്ധിച്ചു.

Scientists unveiling two alleged alien corpses took place in Mexico, which are retrieved from Cusco, Peru. pic.twitter.com/rjfz9IMf37
— Indian Tech & Infra (@IndianTechGuide) September 13, 2023
യുഎഫ്ഒയുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഈ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും പെറുവിലെ കുസ്‌കോയിലാണ് ഈ യുഎഫ്ഒ തകര്‍ന്നുവീണതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ മൃതദേഹങ്ങള്‍ നൂറ്റാണ്ടുകളോളം അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടക്കുകയും പിന്നീട് ഫോസിലുകളായി മാറുകയും ചെയ്തു. റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിന്റെ സഹായത്തോടെ ഡിഎന്‍എ തെളിവുകളും വിശകലനം ചെയ്തപ്പോള്‍ ആയിരം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കണ്ടെത്തിയതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഹാര്‍വാര്‍ഡ് ജ്യോതിശാസ്ത്ര വിഭാഗം ഡയറക്ടര്‍ പ്രൊഫസര്‍ എബ്രഹാം അവി ലോബിനെ വീഡിയോ കോളിലൂടെ പരിപാടിയില്‍ സംബന്ധിച്ചു.
Keywords: Alien, Mexico Congress, Viral, World News, Malayalam News, Mexico Congress, Viral News, Alien' bodies displayed in Mexico Congress, 'Alien' bodies displayed during public hearing in Mexico Congress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.