Journalist killed by Israel | അൽ ജസീറ ലേഖിക ശിറിൻ അബു അക് ലേ കൊല്ലപ്പെട്ടത് ഇസ്രാഈൽ സേനയുടെ വെടിയേറ്റാണെന്ന് ഐക്യരാഷ്ട്രസഭ

 


ന്യൂയോർക്: (www.kvartha.com) അൽ ജസീറ ലേഖിക ശിറിൻ അബു അക് ലേ കൊല്ലപ്പെട്ടത് ഇസ്രാഈൽ സേനയുടെ വെടിയേറ്റാണെന്ന് ഐക്യരാഷ്ട്രസഭ അധികൃതർ വെള്ളിയാഴ്ച പറഞ്ഞു. മെയ് 11-നാണ് സംഭവം നടന്നത്. 'അബു അക് ലേയെ കൊലപ്പെടുത്തിയ വെടിയുണ്ടകൾ ഇസ്രാഈൽ സുരക്ഷാ സേനയിൽ നിന്നാണെന്ന് ഞങ്ങൾ കണ്ടെത്തി', യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് രവീന ഷംദസാനി ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ ഇസ്രാഈൽ-ഫലസ്തീൻ ഉദ്യോഗസ്ഥർ പരസ്പരം പഴിചാരിയിരുന്നു, ഇത് സംഘർഷം വർധിപ്പിച്ചു. ഒരു ഇസ്രാഈൽ സൈനികനും മാധ്യമപ്രവർത്തകയെ വെടിവച്ചിട്ടില്ലെന്നായിരുന്നു ഇസ്രാഈലിന്റെ അവകാശവാദം.         
          
Journalist killed by Israel | അൽ ജസീറ ലേഖിക ശിറിൻ അബു അക് ലേ കൊല്ലപ്പെട്ടത് ഇസ്രാഈൽ സേനയുടെ വെടിയേറ്റാണെന്ന് ഐക്യരാഷ്ട്രസഭ
         
'ഇസ്രാഈൽ അധികാരികൾ ഒരു ക്രിമിനൽ അന്വേഷണം നടത്താത്തത് വളരെ ദുഖകരമാണ്. സംഭവത്തെക്കുറിച്ചുള്ള ഞങ്ങളുടെ സ്വതന്ത്ര നിരീക്ഷണം അവസാനിപ്പിച്ചു. അബു അക് ലേയെ കൊല്ലപ്പെടുകയും സഹപ്രവർത്തകൻ അലി സമ്മൂദിക്ക് പരിക്കേൽക്കുകയും ചെയ്തത് ഇസ്രായേൽ സുരക്ഷാ സേനയുടെ വെടിയേറ്റാണ്, അല്ലാതെ തുടക്കത്തിൽ ഇസ്രാഈലി അധികാരികൾ അവകാശപ്പെട്ടതുപോലെ സായുധരായ ഫലസ്തീനികളുടെ വിവേചനരഹിതമായ വെടിവയ്പ്പിൽ നിന്നല്ല', അവർ കൂട്ടിച്ചേർത്തു.

ഇസ്രാഈൽ സൈന്യത്തിൽ നിന്നും ഫലസ്തീൻ അറ്റോർണി ജനറലിൽ നിന്നുമാണ് വിവരം ലഭിച്ചതെന്നും രവീന ഷംദസാനി വ്യക്തമാക്കി. 'നിഗമനത്തിലെത്താൻ ഫോടോ, വീഡിയോ, ഓഡിയോ എന്നിവ പരിശോധിച്ചു, സംഭവസ്ഥലം സന്ദർശിച്ചു, വിദഗ്ധരുമായി കൂടിയാലോചന നടത്തി, ഔദ്യോഗിക ആശയവിനിമയങ്ങൾ അവലോകനം ചെയ്തു, സാക്ഷികളെ കണ്ട് സംസാരിച്ചു. ജെനിൻ അഭയാർഥി ക്യാംപിന്റെ പടിഞ്ഞാറൻ കവാടത്തിൽ രാവിലെ ആറ് മണിക്ക് ശേഷം ഏഴ് മാധ്യമപ്രവർത്തകർ എത്തിയതായി കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. ഏകദേശം 6:30 ന്, നാല് പത്രപ്രവർത്തകർ ഒരു പ്രത്യേക തെരുവിലേക്ക് തിരിയുമ്പോൾ, ഇസ്രാഈൽ സുരക്ഷാ സേനയുടെ ദിശയിൽ നിന്ന് അവർക്ക് നേരെ നിരവധി വെടിയുണ്ടകൾ തൊടുത്തു. ഒരു വെടിയുണ്ട അലി സമ്മൂദിയുടെ തോളിൽ കൊണ്ട് മുറിവേറ്റു; മറ്റൊരു വെടിയുണ്ട അബു അക് ലേയുടെ തലയിൽ തട്ടി തൽക്ഷണം മരിച്ചു', വക്താവ് വിശദീകരിച്ചു.

Keywords:  Latest-News, World, Top-Headlines, Journalist, Killed, Israel, United Nations, Murder case, Army, New York, Al Jazeera Journalist, Israeli Forces, Journalist killed by Israel, Al Jazeera journalist was killed by Israeli forces, says UN.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia