Flights | ഇസ്രാഈൽ ആക്രമണം: ഇറാന് മുകളിലൂടെയുള്ള സർവീസ് നിർത്തിവെച്ച് വിമാനക്കമ്പനികൾ; എമിറേറ്റ്‌സ്, ഫ്‌ലൈ ദുബൈ വിമാനങ്ങളും വഴിതിരിച്ചുവിട്ടു, ചിലത് റദ്ദാക്കി
Apr 19, 2024, 11:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (KVARTHA) ഇറാനെതിരെ ഇസ്രാഈൽ ആക്രമണം നടത്തിയതിന് പിന്നാലെ വിമാനക്കമ്പനികൾ ഇറാന് മുകളിലൂടെയുള്ള വ്യോമഗതാഗതം നിർത്തിവെച്ചു. വിമാനങ്ങൾ ഇതര വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടുകയോ പുറപ്പെട്ട സ്ഥലത്തേക്ക് മടങ്ങാൻ നിർദേശിക്കുകയോ ചെയ്തിട്ടുണ്ട്. എമിറേറ്റ്‌സ്, ഫ്‌ലൈ ദുബൈ വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ഇറാനിലേക്കുള്ള വെള്ളിയാഴ്ചത്തെ വിമാനങ്ങൾ റദ്ദാക്കിയതായി ഫ്‌ലൈ ദുബൈ അധികൃതർ പറഞ്ഞു
ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയുള്ള ഇസ്‌ഫഹാനിൽ സ്‌ഫോടനം നടന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു . ഇസ്ഫഹാൻ പ്രധാന സൈനിക വ്യോമതാവളമുള്ള സ്ഥലമാണ്, ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പരിപാടിയുടെ കേന്ദ്രഭാഗമായ നതാൻസ് നഗരം ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ താവളങ്ങൾ പ്രവിശ്യയിലുണ്ട്. ഇസ്ഫഹാനിൽ മൂന്ന് ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാനിയൻ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Keywords: News, Malayalam News, world news, Israel, Iran, Airlines, Fly Dubai, Airlines scramble to change routes after Israeli attack on Iran
< !- START disable copy paste -->
രാജ്യത്തെ വിമാനത്താവളത്തില്‍ സ്‌ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയൻ നഗരങ്ങളായ ഇസ്‌ഫഹാൻ, ടെഹ്‌റാൻ, ഷിറാസ് എന്നിവിടങ്ങളിലും രാജ്യത്തിൻ്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള വിമാനത്താവളങ്ങളിലും വിമാന സർവീസ് നിർത്തിവച്ചതായി ഇറാൻ്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു.
ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയുള്ള ഇസ്‌ഫഹാനിൽ സ്‌ഫോടനം നടന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു . ഇസ്ഫഹാൻ പ്രധാന സൈനിക വ്യോമതാവളമുള്ള സ്ഥലമാണ്, ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പരിപാടിയുടെ കേന്ദ്രഭാഗമായ നതാൻസ് നഗരം ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ താവളങ്ങൾ പ്രവിശ്യയിലുണ്ട്. ഇസ്ഫഹാനിൽ മൂന്ന് ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാനിയൻ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Keywords: News, Malayalam News, world news, Israel, Iran, Airlines, Fly Dubai, Airlines scramble to change routes after Israeli attack on Iran

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.