യമനില്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 40 മരണം, നിരവധി പേര്‍ക്ക് പരിക്ക്

 


സന്‍ആ: (www.kvartha.com 31/03/2015) യമനില്‍ അഞ്ചാംദിവസമായ ചൊവ്വാഴ്ചയും ശക്തമായ വ്യോമാക്രമണം തുടരുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഭയാര്‍ത്ഥി ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ 40 ഓളം പേര്‍ കൊല്ലപ്പെട്ടു. 190 പേര്‍ക്ക് പരിക്കേറ്റു. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയിലെ അല്‍ മസ് റാക് ക്യാമ്പിനുനേരെയാണ് ആക്രമണമുണ്ടായത്.

ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് എന്ന സന്നദ്ധസംഘടനയുടെ മാനേജരായ  പാബ്‌ളോ മാര്‍കോ ആണ് വാര്‍ത്ത സ്ഥിരീകരിച്ചത്. അതേസമയം  ഹൂതികളാണ് അഭയാര്‍ത്ഥി ക്യാമ്പിനുനേരെയുള്ള മിസൈലാക്രമണത്തിന് പിന്നിലെന്ന് യമന്‍ വിദേശകാര്യ മന്ത്രി രിയാദ് യാസിന്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം മൃതദേഹങ്ങള്‍ മാറ്റുന്ന അവ്യക്തമായ ദൃശ്യങ്ങള്‍ ഹൂതികള്‍ നടത്തുന്ന അല്‍ മാസിറ ടി.വി സംപ്രേഷണം ചെയ്തു.

യമനില്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 40 മരണം, നിരവധി പേര്‍ക്ക് പരിക്ക്അതേസമയം യമനിലെ തുറമുഖങ്ങള്‍ ഹൂതികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദിയുടെ
നേതൃത്വത്തിലുള്ള നാവിക സേന അടച്ചിട്ടിരിക്കുകയാണ്. പോരാളികള്‍ യമനില്‍ പ്രവേശിക്കുന്നതും യമനില്‍ നിന്ന് പുറത്തുപോവുന്നതും തടയാനാണ് നാവികസേന തുറമുഖങ്ങള്‍ അടച്ചതെന്ന് ബ്രിഗേഡിയര്‍ അല്‍ അസീറി പറഞ്ഞു. ഏദന്‍, ഹുദൈദ എന്നീ തുറമുഖങ്ങളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. യമന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന നഗരമാണ് ഹുദൈദ. രാജ്യത്തുനിന്നും എണ്ണ നീക്കം ചെയ്യുന്നത് ഈ തുറമുഖം വഴിയാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:   Airstrike on Yemen refugee camp could portend Saudi ground incursion, Injured, Report, Television, Gun Battle, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia