Air India | കുവൈതില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും
Oct 23, 2023, 17:06 IST
ADVERTISEMENT
കുവൈത് സിറ്റി: (KVARTHA) കുവൈതില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്‍ഡ്യ എക്സ്പ്രസിന്റെ അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും. ഈ മാസം 30 മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസ് നടത്തുക. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഈ മേഖലകളിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും.
തിങ്കളാഴ്ചകളില്‍ പുലര്‍ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.40ന് വിമാനം കുവൈതില്‍ എത്തും. തിരികെ കുവൈതില്‍ നിന്ന് 8.40ന് പുറപ്പെട്ട് വൈകിട്ട് നാലുമണിക്ക് കണ്ണൂരിലെത്തും. നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വീസ് നടത്തുന്ന ദിവസങ്ങളിലും മാറ്റമുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കുവൈത് സര്‍വീസ് ഉണ്ടാകില്ല.
ബഹ്റൈനില്‍ നിന്ന് ഇന്‍ഡ്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂളും എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 മുതല്‍ നിലവില്‍ വരും. കോഴിക്കോടേക്ക് എല്ലാ ദിവസവും സര്‍വീസുകളുണ്ട്. കോഴിക്കോടേക്ക് നിലവില്‍ അഞ്ച് ദിവസമാണ് സര്‍വീസുള്ളത്. ഇതാണ് എല്ലാ ദിവസവും ആക്കിയത്. ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊച്ചിയിലേക്കും സര്‍വീസുകളുണ്ട്. നിലവില്‍ കൊച്ചിയിലേക്ക് രണ്ട് ദിവസമാണ് സര്‍വീസുള്ളത്. ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും വിമാന സര്‍വീസുകളുണ്ടാകും.
മംഗ്ലൂരു, കണ്ണൂര്‍ ഭാഗത്തേക്ക് ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു സര്‍വീസുണ്ടാകും. ഡെല്‍ഹിയിലേക്കും എല്ലാ ദിവസവും സര്‍വീസുണ്ടാകും. ഡെല്‍ഹിയിലേക്ക് നിലവില്‍ ആറ് സര്‍വീസുകളാണ് ഉണ്ടായിരുന്നത്. ഇതാണ് എല്ലാ ദിവസവും ആകുന്നത്. സര്‍വീസുകളുടെ സമയവും മറ്റ് വിവരങ്ങളും വരും ദിവസം പ്രഖ്യാപിക്കും.

Keywords: Air India Express additional service Kuwait to Kannur from 30th of this month, Kuwait, News, Air India Express, Additional Service, Passengers, Winter Schedule, Flight, Kannur, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.