Suspension | യാത്രയ്ക്കിടെ വിമാനത്തില്‍വച്ച് തമ്മിലടിച്ച് പൈലറ്റുമാര്‍; സസ്‌പെന്‍ഷന്‍

 


ADVERTISEMENT


പാരിസ്: (www.kvartha.com) യാത്രയ്ക്കിടെ വിമാനത്തില്‍വച്ച് തമ്മിലടിച്ച പൈലറ്റുമാര്‍ക്ക് പണികിട്ടി. പൈലറ്റുമാരെ എയര്‍ ഫ്രാന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ജനീവയില്‍നിന്ന് പാരിസിലേക്കുള്ള യാത്രയ്ക്കിടെയാണ് ആകാശത്ത് കോക്പിറ്റില്‍വച്ച് പൈലറ്റുമാര്‍ തമ്മില്‍ത്തല്ല് നടത്തിയത്. 
Aster_MIMS

എയര്‍ബസ് എ320 വിമാനത്തില്‍ ജൂണിലാണ് സംഭവം നടന്നതെന്ന് കംപനിയുടെ വക്താവിനെ ഉദ്ധരിച്ച് ലാ ട്രിബ്യൂണ്‍ പത്രം റിപോര്‍ട് ചെയ്തു. വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തന്നെ പൈലറ്റും കോപൈലറ്റും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഇരുവരും പരസ്പരം കോളറില്‍ പിടിച്ച് തര്‍ക്കിക്കുകയും ഒരാള്‍ മറ്റൊരാളെ തല്ലുകയും ചെയ്തുവെന്ന് പത്രം റിപോര്‍ട് ചെയ്തു. 

Suspension | യാത്രയ്ക്കിടെ വിമാനത്തില്‍വച്ച് തമ്മിലടിച്ച് പൈലറ്റുമാര്‍; സസ്‌പെന്‍ഷന്‍


പൈലറ്റുമാര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെയും തമ്മില്‍ത്തല്ലിന്റെയും ശബ്ദം കേട്ട് ക്യാബിന്‍ ക്രൂ ഓടിയെത്തുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റിയശേഷം ക്യാബിന്‍ ക്രൂവില്‍ ഒരാള്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെ കോക്പിറ്റില്‍ തുടര്‍ന്നു. 

പ്രശ്‌നം പെട്ടെന്നുതന്നെ പരിഹരിച്ചെന്നും വിമാനത്തിന്റെ സുരക്ഷയെ ബാധിച്ചില്ലെന്നും വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൈലറ്റുമാരുടെ പേര് പുറത്തുവിട്ടിട്ടില്ല.

Keywords:  News,international,World,Flight,Suspension,Travel,Pilots, Air France suspends two pilots after fight in cockpit
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia