Plane Passenger Jumps | പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി, 20 അടി ഉയരത്തില്‍ നിന്നും വിമാനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക്

 


ടൊറന്റോ: (KVARTHA) പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ 20 അടി ഉയരത്തില്‍ നിന്നും വിമാനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്കേറ്റു. കാനഡയിലെ ടൊറന്റോ പിയേഴ്സന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ദുബൈയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ കാനഡ വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ ചാടിയത്.

Plane Passenger Jumps | പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി, 20 അടി ഉയരത്തില്‍ നിന്നും വിമാനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക്

എയര്‍ കാനഡയുടെ എ.സി. 056 ബോയിങ് 747 വിമാനത്തില്‍ നിന്നാണ് ഇയാള്‍ ചാടിയത്. ഇതേതുടര്‍ന്ന് ആറ് മണിക്കൂറോളമാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. 319 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഗ്രേറ്റര്‍ ടൊറന്റോ എയര്‍പോര്‍ട് അതോറിറ്റിയുടെ (GTAA)വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചതായി ഗ്ലോബല്‍ ന്യൂസ് റിപോര്‍ട് ചെയ്തു. അപകടം ഉണ്ടായ ഉടന്‍ തന്നെ അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി എയര്‍ലൈന്‍, പീല്‍ റീജിയണല്‍ പൊലീസ്, പീല്‍ ഇഎംഎസ് എന്നിവരുമായി ബന്ധപ്പെട്ടതായും വക്താവ് പറഞ്ഞു.

രാത്രി ഒമ്പത് മണിയോടെയാണ് സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് ഫോണ്‍കോള്‍ ലഭിച്ചതെന്ന് പീല്‍ പൊലീസ് അറിയിച്ചു. സംഭവം നടക്കുമ്പോള്‍ വ്യക്തി വലിയ പ്രതിസന്ധിയിലായിരുന്നുവെന്നും ടാറിലേക്ക് വീണതിനാല്‍ താരതമ്യേന ചെറിയ പരുക്കു മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത യാത്രക്കാരനെ ആവശ്യമായ ചികിത്സ നല്‍കുന്നതിനായി പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് എയര്‍ കാനഡ അറിയിച്ചു.

Keywords:  Air Canada passenger opens cabin door, falls out of plane before takeoff at YYZ, Toronto, News, Air Canada, Passenger, Injured, Flight, Police, Media, Treatment, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia