Colombia | കോപ്പ അമേരിക്ക കിരീടം കൈവിട്ടതിന് പിന്നാലെ കൊളംബിയയിൽ വ്യാപക അക്രമം; 5 മരണം


പാർക്കെ ഡി ലാ 93 ൽ ആയിരക്കണക്കിന് ആളുകൾ വൻ സ്ക്രീനുകളിൽ മത്സരം കാണാൻ കൂടിയിരുന്ന സ്ഥലത്താണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്
ബൊഗോട്ട: (KVARTHA) കോപ്പ അമേരിക്ക (Copa America) ഫുട്‍ബോൾ മത്സരത്തിന്റെ ഫൈനലിൽ (Final) അർജന്റീനയോട് (Argentina) 1-0 ന് പരാജയപ്പെട്ടതിനെ തുടർന്ന് കൊളംബിയയിൽ (Colombia) വ്യാപക അക്രമം. അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. തലസ്ഥാനമായ ബൊഗോട്ടയിലാണ് (Bogota) ഏറ്റവും കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മത്സരത്തിലെ തോൽവിയെ ചൊല്ലിയുള്ള തർക്കങ്ങളാണ് കലാപത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ബോഗോട്ടയിൽ നടന്ന അഞ്ച് കൊലപാതകങ്ങളിൽ (Murder) മൂന്ന് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് (Police) വകുപ്പിന്റെ ദേശീയ ആക്ടിങ് ഡയറക്ടർ അറിയിച്ചു. ഭൂരിഭാഗം കൊലപാതകങ്ങളും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.
ബൊഗോട്ടയിലെ പാർക്കെ ഡി ലാ 93 ൽ ആയിരക്കണക്കിന് ആളുകൾ വൻ സ്ക്രീനുകളിൽ മത്സരം കാണാൻ കൂടിയിരുന്ന സ്ഥലത്താണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ആരാധകർ പരസ്പരം ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. മത്സരം ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയതോടെ കാണികൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു.
ബോഗോട്ടയുടെ തെക്ക് ഭാഗത്തുള്ള സൊയാച്ചയിലും സമാനമായ അക്രമങ്ങൾ നടന്നു. മദ്യപിച്ചെത്തിയ ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ അമിതമായി ബലപ്രയോഗം നടത്തിയെന്ന് ചിലർ സോഷ്യൽ മീഡിയയിൽ ആരോപിച്ചു. മത്സരവുമായി ബന്ധപ്പെട്ട അക്രമങ്ങൾ തടയാൻ, ബോഗോട്ടയിലും മറ്റ് കൊളംബിയൻ നഗരങ്ങളിലും കൂടുതൽ പൊലീസിനെ വ്യന്യസിച്ചിട്ടുണ്ട്.