ഇന്ത്യക്ക് പിന്നാലെ അമേരിക്കയിലും ടിക്ടോക് അടക്കമുള്ള ചൈനീസ് ആപുകള്‍ നിരോധിച്ചേക്കും
Jul 7, 2020, 15:26 IST
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 07.07.2020) ഇന്ത്യക്ക് പിന്നാലെ അമേരിക്കയിലും ടിക്ടോക് അടക്കമുള്ള ചൈനീസ് ആപുകള്‍ നിരോധിച്ചേക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയാണ് ഈ കാര്യം പറഞ്ഞത്. ചെറുപ്പക്കാര്‍ കൂടുതലായി ടിക്ടോകിനെ ഉപയോഗിക്കുന്നു എന്ന ആശങ്ക നേരത്തേ അമേരിക്കന്‍ ഭരണകൂടം പ്രകടിപ്പിച്ചിരുന്നു. ചൈനയും വാവെയ് ടെക്നോളജീസും ലോകമെമ്പാടും സാങ്കേതിക നേട്ടങ്ങള്‍
കൈവരിച്ചുകൊണ്ടിരിക്കെ ട്രംപ് ഭരണകൂടത്തിന്റെ കാമ്പയിന് ഉയര്‍ന്നുവന്നിരുന്നു. അമേരിക്കക്കെതിരെയുള്ള ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനയുടെ പ്രധാന ആയുധം വാവെയ് ആണെന്നാണ് അമേരിക്കയുടെ ആരോപണം.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തി ജൂണ്‍ 29 നായിരുന്നു ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്.
Keywords: India, America, World, News, China, Application, Ban, After India, US ‘Looking at’ Banning Chinese Social Media Apps Including TikTok
കൈവരിച്ചുകൊണ്ടിരിക്കെ ട്രംപ് ഭരണകൂടത്തിന്റെ കാമ്പയിന് ഉയര്‍ന്നുവന്നിരുന്നു. അമേരിക്കക്കെതിരെയുള്ള ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനയുടെ പ്രധാന ആയുധം വാവെയ് ആണെന്നാണ് അമേരിക്കയുടെ ആരോപണം.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തി ജൂണ്‍ 29 നായിരുന്നു ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

