Swim Topless | ബെര്‍ലിനില്‍ സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്‌നരായി പൊതുനീന്തല്‍ കുളത്തില്‍ ഇറങ്ങാം

 



ബെര്‍ലിന്‍: (www.kvartha.com) ജെര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്‌നരായി പൊതു നീന്തല്‍ കുളത്തില്‍ ഇറങ്ങാം. പുതിയ നിയമപ്രകാരം ലിംഗഭേദമന്യേ എല്ലാവര്‍ക്കും അര്‍ധനനഗ്‌നരായി നീന്തല്‍ കുളത്തില്‍ സമയം ചെലവഴിക്കാം. നേരത്തെ മേല്‍വസ്ത്രമില്ലാത്ത സ്ത്രീകള്‍ക്ക് നീന്തല്‍കുളത്തില്‍ ഇറങ്ങുന്നതിന് ആജീവനാന്ത വിലക്കുവരെ ഏര്‍പെടുത്തിയിരുന്നു.

മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ തന്നെ പുറത്താക്കിയതിനെതിരെ ഒരു യുവതി നല്‍കിയ പരാതിയിലാണ് പുതിയ നടപടി. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. 

Swim Topless | ബെര്‍ലിനില്‍ സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്‌നരായി പൊതുനീന്തല്‍ കുളത്തില്‍ ഇറങ്ങാം


അധികൃതര്‍ കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നും മേല്‍വസ്ത്രം ഇല്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി യുവതി സെനറ്റ് ഓംബുഡ്‌സ്പഴ്‌സന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബെര്‍ലിനിലെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഓംബുഡ്‌സ്പഴ്‌സന്‍ ഓഫീസ് അറിയിച്ചു. 

ഓംബുഡ്‌സ്പഴ്‌സന്റെ ഇടപെടലോടെ നഗരത്തിലെ പൊതു നീന്തല്‍കുളങ്ങള്‍ തങ്ങളുടെ വസ്ത്രനിയമം മാറ്റുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. 

Keywords:  News, World, international, Germany, Top-Headlines, Latest-News, dress, After Discrimination Complaint, Berlin To Let Everyone Go Topless At Public Swimming Pools
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia