അമ്മയുടെ മരണത്തിന് പിന്നാലെ മകനെ റെയിൽവേ ട്രാകിൽ മരിച്ചനിലയിൽ കണ്ടെത്തി

 


കെയ്‌റോ: (www.kvartha.com 16.05.2021) കോവിഡ് ബാധിച്ച് മാതാവ് മരണപെട്ടതിന് പിന്നാലെ മകനെ റെയിൽവേ ട്രാകിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതാവിന്റെ വിയോഗം താങ്ങാനാകാതെ മകന്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഈജിപ്ത് സ്വദേശിയായ 21കാരനാണ് മരിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപോർട് ചെയ്തു.

ഒരു മാസം മുമ്പാണ് യുവാവിന്റെ മാതാവ് മരണപ്പെട്ടത്. മാതാവിന്റെ മരണത്തിന് മുമ്പ് യുവാവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും മരണപ്പെട്ടിരുന്നു. ഈ വിയോഗങ്ങള്‍ ഇദ്ദേഹത്തെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. മരിക്കുന്നതിന് മുമ്പ് വൈകാരികമായ ഒരു കുറിപ്പ് യുവാവ് ഫേസ്ബുകില്‍ പങ്കുവെച്ചിരുന്നു.

അമ്മയുടെ മരണത്തിന് പിന്നാലെ മകനെ റെയിൽവേ ട്രാകിൽ മരിച്ചനിലയിൽ കണ്ടെത്തി

'എന്നെക്കുറിച്ച് ഇനിയൊരിക്കലും നിങ്ങള്‍ എന്തെങ്കിലും വിവരം അറിഞ്ഞില്ലെങ്കില്‍ എന്നോട് ക്ഷമിക്കുക, എനിക്ക് വേണ്ടി പ്രാര്‍ഥിക്കുക. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അമ്മയുടെ മരണം എന്റെ ഹൃദയത്തെ പൂര്‍ണമായും തകര്‍ത്തിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു ജീവിച്ചിരുന്നത്. അമ്മയുടെ ഈ പെരുന്നാള്‍ സ്വര്‍ഗത്തിലാണ്'- യുവാവ് ഫേസ്ബുകില്‍ കുറിച്ചു.

Keywords:  News, Facebook, Death, Mother, Son, Suicide, COVID-19, Egypt, World, After death of mother, son found dead on railway track.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia