മുഖംമൂടിയും, തല മറയ്ക്കുന്ന രീതിയിലുള്ള ജാക്കെറ്റും, കയ്യുറകളും, ഓട്ടോട്യൂണ്‍ ചെയ്ത ശബ്ദവുമായി ഇടവേളയ്ക്ക് ശേഷം വീണ്ടും 'അനോണിമസ്', കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ലോയിഡിന് ഐക്യദാര്‍ഢ്യം, നിഗൂഢ സംഘത്തിന്റെ ലക്ഷ്യം ട്രംപോ?
Jun 1, 2020, 15:28 IST
ADVERTISEMENT
വാഷിംങ്ടണ്‍: (www.kvartha.com 01.06.2020) മുഖംമൂടിയും, തല മറയ്ക്കുന്ന രീതിയിലുള്ള ജാക്കെറ്റും, കയ്യുറകളും, ഓട്ടോട്യൂണ്‍ ചെയ്ത ശബ്ദവുമായി ഇടവേളയ്ക്ക് ശേഷം വീണ്ടും 'അനോണിമസ്' അരങ്ങത്ത് എത്തിയിരിക്കുകയാണ്. ഇത്തവണ അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്റര്‍നെറ്റ് ഹാക്റ്റിവിസ്റ്റ് ഗ്രൂപ്പായ സംഘം രംഗത്തെത്തിയിരിക്കുന്നത്.
അഴിമതിയും, കാപട്യങ്ങളും തുറന്ന് കാട്ടന്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഓണ്‍ലൈന്‍ പ്രവര്‍ത്തകരാണ് അനോണിമസുകള്‍. 2008 ല്‍ ടോം ക്രൂസ് അഭിനയിച്ച പകര്‍പ്പവകാശമുള്ള വീഡിയോ യൂട്യൂബില്‍ ചോര്‍ത്തിയാണ് ആദ്യമായി അനോണിമസുകള്‍ രംഗത്തെത്തുന്നത്. തുടര്‍ന്ന് നിരവധി ഓണ്‍ലൈന്‍ അറ്റാക്കുകള്‍ പല വെബ്‌സൈറ്റിനെതിരെയും അവര്‍ ആവര്‍ത്തിച്ചു.
ഇതില്‍ പ്രധാനമായിരുന്നു 'ഓപ്പറേഷന്‍ ഐഎസ് ഐഎസ്', ഇതുവഴി അവര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആക്രമിക്കുകയും, മാസങ്ങളായുള്ള റിക്രൂട്ട്മെന്റ് ജോലികള്‍ നശിപ്പിക്കുകയും ചെയ്തു. ഒപ്പം 'ഓപ്പറേഷന്‍ കെകെകെ' യില്‍ ഉള്‍പ്പെട്ടിട്ടുള്ള 1,000 കെകെകെ അംഗങ്ങളുടെ പേരുകള്‍ റിലീസ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് അനോണിമസുകള്‍ ജനപ്രീതി നേടിയത്.
തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയതായും അനോണിമസുകള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരൊക്കെയാണ് ഈ സംഘത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. കുറച്ചു കാലങ്ങളായി ഇവര്‍ നിശ്ശബ്ദരായിരുന്നു. അമേരിക്ക ജോര്‍ജ് ഫ്‌ലോയിഡ് വിഷയത്തില്‍ കത്തിജ്വലിക്കുന്ന സാഹചര്യത്തില്‍ അനോണിമസുകളുടെ തിരിച്ചുവരവ് ഏറെ നിര്‍ണ്ണായകമായിരിക്കും.
രംഗത്ത് എത്തിയ രഹസ്യ സംഘം മിനിയപോളിസ് പൊലീസിനെതിരെയും അമേരിക്കന്‍ ഭരണകൂടത്തിനെതിരെയും ശക്തമായ ആരോപണങ്ങളാണ് സംഘം ഉന്നയിക്കുന്നത്. പൊലീസിന്റെ ക്രൂരതകളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ടെന്നും അനോണിമസുകള്‍ വ്യക്തമാക്കുന്നു. വീഡിയോ ഇറങ്ങിയതിന് അടുത്തനിമിഷം തന്നെ മിനിയപോളിസ് വെബ്‌സൈറ്റുകളില്‍ തടസം നേരിടുകയും കുറച്ച് സമയത്തേക്ക് ഓഫ്ലൈന്‍ ആവുകയും ചെയ്തിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജെഫ്രി എപ്‌സ്റ്റെയന്‍, ഡയനാ രാജകുമാരുടെ മരണം, റോയല്‍ ഫാമിലി, ബില്‍ ഗേറ്റ്‌സ്, നവോമി കാംബെല്‍ ഇവര്‍ക്കെതിരെ ആവശ്യമായ തെളിവുകളുണ്ടെന്നും അനോണിമസ് വ്യക്തമാക്കുന്നു. മുഖംമൂടിയും, തല മറയ്ക്കുന്ന രീതിയിലുള്ള ജാക്കെറ്റും, കയ്യുറകളും, ഓട്ടോട്യൂണ്‍ ചെയ്ത ശബ്ദവുമായാണ് അനോണിമസ് വീഡിയോയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
Keywords: News, World, America, Washington, Donald-Trump, Hackers, Technology, After a Break again Anonymous

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.