ക്രിസ്തു ദേവനെപോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വാസികളെ ബോധിപ്പിക്കാന്‍ കൈകാലുകള്‍ ബന്ധിച്ച് കുഴിയില്‍ ഇറങ്ങി സാഹസത്തിന് മുതിര്‍ന്ന പാസ്റ്റര്‍ ഒടുവില്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലുസാക: (www.kvartha.com 25.08.2021) ക്രിസ്തു ദേവനെപോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വാസികളെ ബോധിപ്പിക്കാന്‍ കൈകാലുകള്‍ ബന്ധിച്ച് കുഴിയില്‍ ഇറങ്ങി കിടന്ന് സാഹസത്തിന് മുതിര്‍ന്ന പാസ്റ്റര്‍ ഒടുവില്‍ മരിച്ചു. ആഫ്രികയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ ജെയിംസ് സകാറയാണ് (22) ദാരുണമായി മരിച്ചത്.
Aster mims 04/11/2022

ക്രിസ്തു ദേവനെപോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വാസികളെ ബോധിപ്പിക്കാന്‍ കൈകാലുകള്‍ ബന്ധിച്ച് കുഴിയില്‍ ഇറങ്ങി സാഹസത്തിന് മുതിര്‍ന്ന പാസ്റ്റര്‍ ഒടുവില്‍ മരിച്ചു

വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാള്‍ സ്വയം കൈകാലുകള്‍ ബന്ധിച്ച് കുഴിയില്‍ ഇറങ്ങി കിടന്നത്. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം ജീവനോടെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും ഇയാള്‍ വിശ്വാസികളോട് അവകാശപ്പെടുകയും ചെയ്തിരുന്നുവെന്നും റിപോര്‍ടുകള്‍ പറയുന്നു. പാസ്റ്ററുടെ വാക്കുകള്‍ അനുയായികള്‍ വിശ്വസിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്തു.

എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് വിശ്വാസികള്‍ കണ്ടതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നു പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. പാസ്റ്റര്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നപ്പോള്‍ പൊലീസില്‍ റിപോര്‍ട് ചെയ്യാതെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ഇവര്‍ സംഭവം പൊലീസിനെ അറിയിക്കുന്നത്. സംഭവത്തില്‍ സഹായികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്.

Keywords:  African Pastor Dies While Trying to Emulate Jesus’ Three-Day Resurrection, Africa, Religion, Dead, Police, Arrested, News, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia