SWISS-TOWER 24/07/2023

ആഫ്രിക്കൻ രാജ്യങ്ങളിൽ 450,000 ഡോസ് കോവിഡ് വാക്സിനുകൾ നശിപ്പിച്ചു കളഞ്ഞു!

 


ADVERTISEMENT

കോംഗോ: (www.kvartha.com 18.07.2021) ഒൻപതോളം ആഫ്രിക്കൻ രാജ്യങ്ങളിൽ 450,000 ഡോസ് കോവിഡ് വാക്സിനുകൾ നശിപ്പിച്ച് കളഞ്ഞതായി ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥൻ. ആഫ്രിക്കൻ ഇമ്യൂണൈസേഷൻ പ്രോഗ്രാം മാനേജരായ ഡോ. റിചാഡ് മിഹിഗോയാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിൽ മരുന്നുകൾ കയറ്റി അയച്ചത് വൈകിയതാണ് കാരണമായത്. മരുന്നുകൾ സൂക്ഷിക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ആസ്ട്രസെനെക വാക്സിനുകളാണ് നശിപ്പിച്ചത്. 
Aster mims 04/11/2022

ആഫ്രിക്കൻ രാജ്യങ്ങളിൽ 450,000 ഡോസ് കോവിഡ് വാക്സിനുകൾ നശിപ്പിച്ചു കളഞ്ഞു!

മലവി, സൗത്ത് സുഡാൻ, ലൈബീരിയ, മൗറിടാനിയ, ഗാമ്പിയ, സിയറ ലിയോൺ, ഗിനിയ, കൊമൊറൊസ്, കോംഗോ തുടങ്ങിയ രാജ്യങ്ങളിലാണ് വാക്സിനുകൾ നശിപ്പിക്കപ്പെട്ടത്. 

മെയ് 19ന് പൊതുജനങ്ങളെ സാക്ഷി നിർത്തിയാണ് മലവി വാക്സിനുകൾ നശിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാൻ ഇത് അത്യാവശ്യമായിരുന്നുവെന്നും മലവി ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 

രാജ്യത്ത് എത്തിയാലുടനെ വാക്സിനുകൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വാക്സിനുകൾ പാഴായി പോകാതിരിക്കാനുള്ള വഴി. വാക്സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനുള്ള പരിപാടികൾക്കും ആഫ്രിക്കൻ രാജ്യങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. 1.2 ബില്യൺ ജനങ്ങളിൽ 8 മില്യൺ ജനങ്ങൾ മാത്രമാണ് ആഫ്രിക്കയിൽ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളത്. 

SUMMARY: A total of 450,000 Covid vaccine doses have been destroyed in nine African countries, a World Health Organization (WHO) official has said.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia