ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ആവര്‍ത്തിച്ച് ഇന്‍ഡ്യ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാബൂള്‍: (www.kvartha.com 02.09.2021) മറ്റു രാജ്യങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ആവര്‍ത്തിച്ച് ഇന്‍ഡ്യ. അഫ്ഗാനിസ്ഥാനിലെ സര്‍കാര്‍ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ താലിബാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്‍ഡ്യയുടെ ഇത്തരത്തിലുള്ള പ്രതികരണം.
Aster mims 04/11/2022

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ആവര്‍ത്തിച്ച് ഇന്‍ഡ്യ

അഫ്ഗാനിലെ സര്‍കാര്‍ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്‍ഡ്യന്‍ സര്‍കാരിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതു തരത്തിലുള്ള സര്‍കാരാണ് അഫ്ഗാനിസ്ഥാനില്‍ രൂപവത്കരിക്കപ്പെടുക എന്നോ അതിന്റെ വിശദാംശങ്ങളോ സ്വഭാവമോ അറിയില്ലെന്നും ബാഗ്ചി വ്യക്തമാക്കി.

അതുകൊണ്ടുതന്നെ ഉഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്‍ഡ്യയുടെ ലക്ഷ്യമെന്നും ബാഗ്ചി പറഞ്ഞു.

ഇന്‍ഡ്യക്കാരെ തിരികെയെത്തിക്കുന്നതിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. നിലവില്‍ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമല്ല. പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഉടന്‍ തന്നെ കാബൂളില്‍നിന്ന് ഇന്‍ഡ്യക്കാരെ പൂര്‍ണമായി തിരികെയെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച ഇന്‍ഡ്യ താലിബാനുമായി ഔദ്യോഗിക ബന്ധത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്‍ഡ്യയുടെ ഖത്വറിലെ അംബാസിഡര്‍ ദീപക് മിത്തല്‍, താലിബാന്റെ ദോഹയിലെ രാഷ്ട്രീയ ഓഫിസ് മേധാവി മൊഹമ്മദ് അബ്ബാസ് സ്റ്റാനെക്സായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താലിബാന്റെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച. ദോഹയിലെ ഇന്‍ഡ്യന്‍ എംബസിയിലാണ് കൂടിക്കാഴ്ച നടന്നത്.

Keywords:  Afghanistan's land shouldn't be used to export terror activity of any kind: India’s message to Taliban, Kabul, News, Politics, Afghanistan, Press meet, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia