കാബൂള്‍ ചാവേര്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക; അഫ്ഗാനില്‍ വ്യോമാക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്റഗണ്‍, സ്ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് യുഎസ് സൈന്യം

 


ADVERTISEMENT



വാഷിങ്ടണ്‍: (www.kvartha.com 28.08.2021) കാബൂള്‍ വിമാനത്താവളത്തിലെ ചാവേര്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക. അഫ്ഗാനിസ്ഥാനിലെ ദാഇശ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക വ്യോമാക്രമണം നടത്തി കാബൂള്‍ വിമാനത്താവള കവാടത്തിലുണ്ടായ സ്ഫോടനത്തിന്റെ സൂത്രധാരനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചെന്ന് അമേരികന്‍ സൈന്യം. നന്‍ഗാര്‍ഹര്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ സൈന്യം ലക്ഷ്യമിട്ടയാള്‍ കൊല്ലപ്പെട്ടുവെന്നും നാട്ടുകാര്‍ മരിച്ചതായി റിപോര്‍ടില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡിലെ ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പറഞ്ഞു.
Aster_MIMS

കാബൂള്‍ ചാവേര്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക; അഫ്ഗാനില്‍ വ്യോമാക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്റഗണ്‍, സ്ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് യുഎസ് സൈന്യം


ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും അമേരികയുടെ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. വിമാനത്താവളത്തിലെ ചാവേര്‍ ആക്രമണത്തിനു ശേഷം അമേരിക നടത്തുന്ന ആദ്യ തിരിച്ചടിയാണിത്. ആക്രമണം നടത്തിയവരെ പിന്തുടര്‍ന്നു പിടികൂടുമെന്നും ശിക്ഷിക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

'ആക്രമണം നടപ്പിലാക്കിയവരും അമേരികയെ ഉന്നമിടുന്നവരും അറിയുക. ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കുകയുമില്ല. പിന്തുടര്‍ന്ന് പിടികൂടും, ശിക്ഷിക്കും. ദാഇശ് ഭീകരര്‍ക്കും അവരുടെ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണപദ്ധതി തയാറാക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തക്കസമയത്ത് ശക്തമായും കൃത്യമായും തിരിച്ചടിക്കും' - ബൈഡന്‍ പറഞ്ഞു. 

ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് യുഎസ് സൈന്യം അഫ്ഗാന്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. കാബൂള്‍ വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നതിനിടെ അഫ്ഗാനു പുറത്തുനിന്നായിരുന്നു ആക്രമണം. വിമാനത്താവളത്തില്‍ കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ യുഎസ് പൗരന്മാര്‍ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് അമേരിക വെള്ളിയാഴ്ചയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കാബൂള്‍ ചാവേര്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക; അഫ്ഗാനില്‍ വ്യോമാക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്റഗണ്‍, സ്ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് യുഎസ് സൈന്യം


അതേസമയം കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരണം 170 ആയി. 13 അമേരികന്‍ സൈനികരും, രണ്ട് ബ്രിടീഷ് പൗരന്‍മാരും കൊല്ലപ്പെട്ടവരിലുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടവരിലേറെയും. 30 താലിബാന്‍കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 18 യുഎസ് സൈനികരുമുണ്ട്. 

മോര്‍ചെറികള്‍ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോള്‍ മൃതദേഹം കിടത്തുന്നത്. അതേസമയം അഫ്ഗാന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 95 മരണമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദാഇശ്, ചാവേറായ ഭീകരന്റെ പേരും പുറത്തുവിട്ടിരുന്നു. 

കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന ഭീഷണി നിലനില്‍ക്കേ, യുഎസ് നാറ്റോ സഖ്യത്തിന്റെ ഒഴിപ്പിക്കല്‍ ദൗത്യം അന്തിമ ഘട്ടത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസവും പതിനായിരങ്ങള്‍ രാജ്യം വിടാന്‍ വിമാനത്താവളത്തിലെത്തി. ആയുധമേന്തിയ താലിബാന്‍കാര്‍ വിമാനത്താവളത്തിനു മുന്നില്‍ സുരക്ഷ ശക്തമാക്കി. ഈ മാസം 31ന് അകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാകുമെന്നും യുഎസ് അറിയിച്ചു.

Keywords:  News, World, America, Washington, President, Attack, Drone Attack, Injured, Death, Killed, Terror Threat, Trending, Afghanistan: US drone strike 'kills Daish-K planner'
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia