കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണത്തിന് സാധ്യത; പരിസരത്തുനിന്നും ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പുമായി യുഎസ് ഉള്‍പെടെയുള്ള വിദേശരാജ്യങ്ങള്‍
Aug 26, 2021, 12:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com 26.08.2021) കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പുമായി യുഎസ് ഉള്‍പെടെയുള്ള വിദേശരാജ്യങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ദാഇശ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും പാശ്ചാത്യ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
പലായനത്തിനായി നിരവധി ആളുകളെത്തുന്ന കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളില്‍ ഉള്ള അമേരികന്‍ പൗരന്മാര്‍ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് യുഎസ് എംബസി വെബ്സൈറ്റില്‍ നിര്‍ദേശിച്ചു. ദാഇശ് ചാവേര്‍ ബോംബ് സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നാണ് യുകെയും ആശങ്ക പ്രകടിപ്പിക്കുന്നത്. യുകെ, യുഎസ്, ആസ്‌ട്രേലിയ രാജ്യങ്ങളാണ് പ്രധാനമായും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എല്ലാ സമയത്തും, പ്രത്യേകിച്ച് ആള്‍കൂട്ടത്തിനിടയില്‍ ചുറ്റുപാടുകളെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കണമെന്നും മുന്നറിപ്പില്‍ പറയുന്നു.
അഫ്ഗാനില്‍ നിന്നും പുറത്ത് കടക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് കാബൂള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നത്. ഓഗസ്റ്റ് 15ന് താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതിന് ശേഷം യുഎസ് മാത്രം ഏകദേശം 90,000 പേരെ സുരക്ഷാ വിമാനങ്ങളില്‍ പുറത്തെത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31ന് മുന്‍പ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിരൂക്ഷമായ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നത് കൊണ്ടാണ് ഒഴിപ്പിക്കലിന്റെ സമയപരിധി നീട്ടാത്തതെന്നും റിപോര്‍ടുണ്ട്.
അതേസമയം അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് ചൊവ്വാഴ്ച താലിബാന്‍ വ്യക്തമാക്കിയിരുന്നു. വിദേശപൗരന്മാരെ കൊണ്ടുപോകുന്നതിനു തടസമില്ലെന്നും അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നുമാണ് താലിബാന്‍ വക്താവ് പറഞ്ഞത്. എന്നാല്‍ ഏതുവിധേനയും രാജ്യം വിടാനായി ആയിരങ്ങളാണ് വിമാനത്താവളത്തിനു പുറത്തു തടിച്ചുകൂടിയിരിക്കുന്നത്.
Keywords: News, World, International, Kabul, Washington, America, Warning, Terror Attack, Airport, Afghanistan: US and allies warn of ‘high’ terror threat at Kabul airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

