പ്രവാചകനിന്ദ:അഫ്ഗാനിസ്ഥാനില്‍ യൂട്യൂബ് നിരോധിച്ചു

 


പ്രവാചകനിന്ദ:അഫ്ഗാനിസ്ഥാനില്‍ യൂട്യൂബ് നിരോധിച്ചു
കാബൂള്‍: പ്രവാചകനിന്ദ ഉള്‍പ്പെട്ട സിനിമ നീക്കം ചെയ്യാത്തതിനാല്‍ അഫ്ഗാനിസ്ഥാനില്‍ യൂട്യൂബ്  നിരോധിച്ചു. സിനിമ നീക്കം ചെയ്യും വരെ നിരോധനം യൂട്യൂബിന്  തുടരുമെന്നു അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു. ടെറി ജോണ്‍സ് സംവിധാനം ചെയ്ത ഹോളിവുഡ് സിനിമ ഇന്നസെന്‍സ് ഒഫ് മുസ് ലിമിന്റെ പേരിലാണു നിരോധനം.

ലിബിയയിലെ യുഎസ് കോണ്‍സുലേറ്റിനു നേര്‍ക്കുണ്ടായ റോക്കറ്റ് ആക്രമണത്തില്‍  കഴിഞ്ഞ ദിവസം അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയ്ക്ക് അമെരിക്ക പ്രദര്‍ശനാനുമതി നല്‍കിയെന്നാരോപിച്ച് ജനക്കൂട്ടം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് ഇന്ത്യടക്കം വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റ് ജീവനക്കാരെ യുഎസ് സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി.

SUMMARY: Afghanistan banned the YouTube website on Wednesday to stop Afghans watching a U.S.-made film insulting the Prophet Mohammad that sparked protests in North Africa and the killing of the U.S. ambassador to Libya.

Keywords: World, Afghanistan, You Tube, Ban, Prophet Mohammad, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia