അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരികന്‍ സൈനിക വിമാനത്തില്‍ രക്ഷപ്പെടുന്നതിനിടെ പെണ്‍കുഞ്ഞിന് ജന്മം നല്കി യുവതി; ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി
Aug 23, 2021, 08:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബര്‍ലിന്‍: (www.kvartha.com 23.08.2021) അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനില്‍ നിന്ന് ആളുകളുടെ പലായനമാണ്. ഇതിനിടെ യു എസ് എയര്‍ഫോഴ്സിന്റെ സി-17 വിമാനത്തില്‍ അഫ്ഗാന് യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ജര്‍മനിയിലെ റാംസ്റ്റീന്‍ വ്യോമകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രസവ വേദന അനുഭവപ്പെട്ടത്. വിമാനം ജര്‍മനിയില്‍ ഇറങ്ങിയപ്പോള്‍ മെഡികല്‍ സംഘം വിമാനത്തിനുള്ളിലെത്തി.
അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നുവെന്നും യു എസ് ആര്‍മി അറിയിച്ചു. പ്രസവ വേദന തുടങ്ങിയ സമയത്ത് വിമാനം താഴ്ത്തി പറത്തി വിമാനത്തിനുള്ളിലെ വായു സമ്മര്‍ദം വര്‍ധിപ്പിച്ചാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രക്ഷിച്ചത്. യു എസ് മിലിടറിയാണ് പ്രസവ വാര്‍ത്ത ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച കാബൂളില്‍ നിന്ന് ഒഴിപ്പിച്ചത് 2500 അമേരികക്കാരെയെന്ന് മേജര്‍ ജനറല്‍ വില്ല്യം ടെയ്ലര് അറിയിച്ചിരുന്നു. എത്രയും വേഗം ആളുകളെ ഒഴിപ്പിക്കാന്‍ അമേരിക ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 14 മുതല്‍ 17,000 പേരെയാണ് ആകെ ഒഴിപ്പിച്ചത്.
അതേസമയം, അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യമെന്ന് ബൈഡന് പറഞ്ഞു. അപകടകരമെന്നാണ് അഫ്ഗാന് രക്ഷാദൗത്യത്തെ ബൈഡന് വിശേഷിപ്പിച്ചത്.
നേരത്തെ, അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് താത്കാലിക അഭയമൊരുക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. 5,000 പേര്‍ക്ക് 10 ദിവസത്തിനകം അഭയമൊരുക്കാന്‍ തയാറാണെന്ന് യു എ ഇ അറിയിച്ചു. കാബൂളില്‍ നിന്ന് യു എസ് വിമാനങ്ങളില്‍ അഭയാര്‍ത്ഥികളെ യു എ ഇയില്‍ എത്തിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

