Maulavi Abdul Kabir | മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദിന്റെ ആരോഗ്യ സ്ഥിതി ഗുരുതരം; മൗലവി അബ്ദുല്‍ കബീറിനെ അഫ്ഗാനിസ്താനിലെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു

 


കാബൂള്‍: (www.kvartha.com) പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് റിപോര്‍ട്. ഇതേതുടര്‍ന്ന് അഫ്ഗാനിസ്താനിലെ ഇടക്കാല പ്രധാനമന്ത്രിയായി മൗലവി അബ്ദുല്‍ കബീറിനെ നിയമിച്ചു. പ്രധാനമന്ത്രി വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താലിബാന്‍ പരമോന്നത നേതാവ് ഹിബതുല്ലാഹ് അഖുംസാദയാണ് അറിയിച്ചത്.

ഈദ് അവധിക്കാലത്ത് കാണ്ഡഹാര്‍ സന്ദര്‍ശിച്ചതിന് ശേഷം ഹൃദയാഘാതം ഉണ്ടായെന്നും 45 ദിവസങ്ങള്‍ പിന്നിട്ടിട്ടും സുഖം പ്രാപിക്കാനും ഉത്തരവാദിത്തം പുനരാരംഭിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട് ചെയ്തു.

1991ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ നംഗര്‍ഹാര്‍ പ്രവിശ്യ ഗവര്‍ണറായിരുന്നു പുതിയ പ്രധാനമന്ത്രി കബീര്‍. യുഎസ് സേന അഫ്ഗാനില്‍ നിന്ന് പിന്‍മാറുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പിട്ട നേതാവ് കൂടിയാണ് കബീര്‍.

2021ല്‍ അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയത് മുതല്‍ മുഹമ്മദ് ഹസന്‍ അഖുന്‍ദ് ആണ് പ്രധാനമന്ത്രി. ഹസന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താലിബാന്‍ പുറത്തുവിട്ടില്ല.

Maulavi Abdul Kabir | മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദിന്റെ ആരോഗ്യ സ്ഥിതി ഗുരുതരം; മൗലവി അബ്ദുല്‍ കബീറിനെ അഫ്ഗാനിസ്താനിലെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു

Keywords:  Afghan Taliban appoint  Maulavi  Abdul Kabir as new premier, Afghan, News, Politics, Health Problem, Media, Report, Maulavi Abdul Kabir, Mullah Haibitullah Akhund, World. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia