വ്യോമാതിര്‍ത്തിയില്‍ അനുമതിയില്ലാതെ പറന്നു; അഫ്ഗാന്‍ സൈനിക വിമാനം ഉസ്ബകിസ്ഥാനില്‍ തകര്‍ന്നുവീണു
Aug 16, 2021, 20:43 IST
താഷ്‌കന്റ്: (www.kvartha.com 16.08.2021) അഫ്ഗാന്‍ സൈനിക വിമാനം ഉസ്ബകിസ്ഥാനില്‍ തകര്‍ന്നുവീണു. ഞായറാഴ്ച വൈകുന്നേരത്തോടെ ഉസ്ബകിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയായ സുര്‍കോണ്‍ഡറിയോയില്‍ ആണ് വിമാനം തകര്‍ന്നുവീണത്. തിങ്കളാഴ്ചയാണ് ഉസ്ബകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉസ്ബകിസ്ഥാന്റെ വ്യോമാതിര്‍ത്തിയില്‍ അനുമതിയില്ലാതെ പറന്ന വിമാനമാണ് തകര്‍ന്നുവീണതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ബഖ്റോം സുല്‍ഫികറോവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നോ അവര്‍ രക്ഷപ്പെട്ടോ എന്നൊന്നും പറയാന്‍ തയാറായില്ല.
അതിനിടെ വിമാനം തകരുന്നതിനു മുന്‍പ് പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ടതായും റിപോര്‍ടുണ്ട്. സുര്‍കോണ്‍ഡറിയോയിലെ ഒരു ആശുപത്രിയില്‍ അഫ്ഗാന്‍ സൈനിക യൂണിഫോം ധരിച്ച രണ്ടുപേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപോര്‍ട് ചെയ്തു.
ഞായറാഴ്ച, അതിര്‍ത്തി കടന്ന 84 അഫ്ഗാന്‍ സൈനികരെ തടഞ്ഞുവച്ചുവെന്നും ഇവര്‍ക്ക് വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്നും ഉസ്‌ബെകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനെ പൂര്‍ണമായും പിടിച്ചെടുത്ത് ഞായറാഴ്ചയാണ് താലിബാന്‍ വിമതര്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇപ്പോള്‍ രാജ്യം താലിബാന്റെ നിയന്ത്രണത്തിലാണ്.
Keywords: Afghan military jet shot down by Uzbek air defences, Afghanistan, News, Military, Flight, Media, Report, Hospital, Treatment, Pilot, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.