അഫ്ഗാന്‍ മന്ത്രിയെ ഭീകരര്‍ തട്ടികൊണ്ടുപോയി

 


ADVERTISEMENT

കാബൂള്‍: (www.kvartha.com 15.04.2014) അഫ്ഗാനിസ്ഥാന്‍ പൊതുജനകാര്യ ഉപമന്ത്രിയെ ഭീകരര്‍ തട്ടികൊണ്ടുപോയി. വടക്കന്‍ കാബുളിലൂടെ കാറില്‍ സഞ്ചരിക്കവേയാണ് അഹമ്മദ് ഷാ വാഹിദിനെ ആക്രമിസംഘം പിന്തുടര്‍ന്ന് പിടികൂടി തട്ടികൊണ്ടുപോയത്. മന്ത്രിയെ തട്ടികൊണ്ടുപോയതായി അഫ്ഗാന്‍ മന്ത്രാലയം സ്ഥിരീകരിച്ചു.

വാഹീദിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ ഡ്രൈവര്‍ക്കുനേരെ ഭീകരര്‍ നിറയൊഴിച്ചു. ഇയാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തട്ടികൊണ്ടുപോകലിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മന്ത്രിയെ തട്ടികൊണ്ടുപോയതായി സ്ഥിരീകരിച്ച് ഒരു സംഘടനയും സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുമില്ല. ഇത് കൂടുതല്‍ ദുരൂഹതകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

അഫ്ഗാന്‍ മന്ത്രിയെ ഭീകരര്‍ തട്ടികൊണ്ടുപോയിമന്ത്രിക്കുവേണ്ടിയുള്ള തിരച്ചില്‍ സുരക്ഷ ഏജന്‍സി രാജ്യത്ത് ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി വിദേശ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: World, Kidnapped, Afganistan Deputy Minister,Ahmad Shah Wahid, Kabul Gunmen,Shot, Driver, Hospitalized, Afghan deputy minister kidnapped in Kabul
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia