'മദ്യം ഉണ്ടാക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണം'; 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന്‍; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍

 



കാബൂള്‍: (www.kvartha.com 03.01.2022) അഫ്ഗാനിസ്താനില്‍ ലിറ്റര്‍ കണക്കിന് മദ്യം അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജെന്‍സി കനാലില്‍ ഒഴുക്കി. 3000 ലിറ്റര്‍ മദ്യം തങ്ങളുടെ ഏജന്റുമാര്‍ തലസ്ഥാനത്തെ കനാലില്‍ ഒഴുക്കികളയുന്ന വീഡിയോ ദൃശ്യങ്ങള്‍ ജനറല്‍ ഡയരക്‌ട്രേറ്റ് ഓഫ് ഇന്റലിജന്‍സ് ഔദ്യോഗിക ട്വിറ്റെര്‍ അകൗണ്ടില്‍ പങ്കുവച്ചു. കാബൂളിലാണ് റെയ്ഡ് നടത്തിയത്. 

മദ്യം ഉണ്ടാക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ എപ്പോഴാണ് റെയ്ഡ് നടത്തിയതെന്നോ മദ്യം നശിപ്പിച്ചതെന്നോ വ്യക്തമല്ല. മദ്യം പിടികൂടിയ സംഭവത്തില്‍ മൂന്ന് ഡീലെര്‍മാരെ അറസ്റ്റ് ചെയ്തതായും താലിബാന്‍ അറിയിച്ചു. 

'മദ്യം ഉണ്ടാക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണം'; 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന്‍; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍


മുന്‍ സര്‍കാറിന്റെ കാലത്തും അഫ്ഗാനില്‍ മദ്യം നിരോധിച്ചിരുന്നു. മദ്യനിരോധനം നേരത്തെ തന്നെ നിലവിലുണ്ടായിരുന്നുവെങ്കിലും താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇത് കൂടുതല്‍ കര്‍ശനമായി നടപ്പാക്കിയിരുന്നു. അഫ്ഗാനില്‍ മയക്കുമരുന്ന് പിടികൂടുന്നതിനുള്ള റെയ്ഡും വര്‍ധിച്ചു.

Keywords:  News, World, International, Kabul, Afghanistan, Liquor, Video, Twitter, Social Media, Afghan agents pour 3,000 litres of liquor into Kabul canal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia