ഹിന റബ്ബാനിക്ക് പിന്തുണയുമായി ഭര്‍ത്താവ് രംഗത്ത്

 


ഹിന റബ്ബാനിക്ക് പിന്തുണയുമായി ഭര്‍ത്താവ് രംഗത്ത്
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനിക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ഫിറോസ് ഗുല്‍സാര്‍ രംഗത്ത്. ഹിനയും പാക് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ഗോസിപ്പ് മാത്രമാണെന്ന് ഫിറോസ് ഗുല്‍സാര്‍ പറഞ്ഞു.

ഹിനാ റബ്ബാനിയെ പൊതുമദ്ധ്യത്തില്‍ കരിതേച്ചു കാണിക്കാനുള്ള ശ്രമമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്നും ഗുല്‍സര്‍ പാക് ചാനലായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ബന്ധുക്കളാണ് ഈ വാര്‍ത്ത തന്നോട് പറഞ്ഞതെന്നും സൈറ്റുകളിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ അത്ര നല്ലതല്ലെന്നും അവര്‍ തന്നോട് പറഞ്ഞതായും ഗുല്‍സര്‍ വ്യക്തമാക്കി. ഹിനയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി.

ഹിനയും ബിലാവലും പ്രണയത്തിലാണെന്നും വിവാഹം കഴിച്ച ശേഷം സ്വിറ്റ്‌സര്‍ലണ്ടില്‍ താമസിക്കാന്‍ ഇരുവരും തീരുമാനിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലെ ചില മാധ്യമങ്ങളാണ് പ്രണയവാര്‍ത്ത പുറത്തുവിട്ടത്.

Keywords: world, Pakistan, Hina Rabbani Khar, Bilaval Bhuto, Love, Husband, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia