സ്‌നേഹത്തിനു മുന്നില്‍ നിയമങ്ങള്‍ ഒന്നുമല്ല; 3 വയസ്സുകാരിക്ക് മുന്നില്‍ അമേരിക്കന്‍ പട്ടാളം കീഴടങ്ങി, വീഡിയോ വൈറല്‍

 


വാഷിംഗ്ടണ്‍: (www.kvartha.com 10.10.2015) സ്‌നേഹത്തിനു മുന്നില്‍ നിയമങ്ങള്‍ ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കയാണ് അമേരിക്കന്‍ സേന. ലോകത്ത് കണിശമായ ചിട്ടകള്‍ പാലിക്കുന്ന സൈന്യങ്ങളിലൊന്നാണ് അമേരിക്കയുടേത്. എന്നാല്‍ കഴിഞ്ഞദിവസം മൂന്ന് വയസ്സുകാരിയായ കാര ഒഗ്ലെസ്ബിയുടെ പിതൃസ്‌നേഹത്തിന് മുന്നില്‍ അമേരിക്കന്‍സേന ഈ നിയമങ്ങള്‍ക്ക് മുന്നില്‍ കണ്ണടയ്ക്കുകയായിരുന്നു.

അമേരിക്കന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്ന കാരയുടെ പിതാവ് ഒരു സൈനികനീക്കത്തിന്റെ ഭാഗമായി ഒമ്പത് മാസം മുമ്പ് ഗള്‍ഫിലേക്ക് പോയതായിരുന്നു .ഇത്രയും നാള്‍ പിതാവിനെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു കാര. എന്നാല്‍ മിഷന്‍ പൂര്‍ത്തിയാക്കി പിതാവടക്കമുള്ള സൈനികര്‍ തിരിച്ചെത്തിയപ്പോഴായിരുന്നു എല്ലാവരുടെയും മനംകവര്‍ന്ന ഈ സ്‌നേഹപ്രകടനം.

കൊളാറാഡോയിലെ ഫോര്‍ട്ട് കാര്‍സനില്‍ വിലക്കുകള്‍ മറികടന്ന് കാര പിതാവിന്റെ അടുത്തേക്ക് ഓടി. കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. കടുത്ത നിയന്ത്രണങ്ങളുള്ള അമേരിക്കന്‍ സൈന്യം ഈ സ്‌നേഹപ്രകടനത്തിനുമുന്നില്‍ നിസ്സഹായരായി നോക്കി നിന്നു. വെറുതെ നോക്കിനില്‍ക്കുകയല്ല, പുഞ്ചിരിയോടെ അവര്‍ കാരയെ പിതാവിന്റെ അടുത്ത് പോകാന്‍ അനുവദിക്കുകയായിരുന്നു.

ബാരിക്കേഡുകള്‍ മറികടന്ന് അടുത്തെത്തിയ കാര പിതാവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ഏതാണ്ട് മുന്നൂറോളം സൈനികരാണ് ഈ കാഴ്ചകണ്ട് പുഞ്ചിരിയോടെ നോക്കിനിന്നത്.  പിതാവിനോടുള്ള മകളുടെ സ്‌നേഹം പ്രകടമാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്.
സ്‌നേഹത്തിനു മുന്നില്‍ നിയമങ്ങള്‍ ഒന്നുമല്ല; 3 വയസ്സുകാരിക്ക് മുന്നില്‍ അമേരിക്കന്‍ പട്ടാളം കീഴടങ്ങി, വീഡിയോ വൈറല്‍

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia