Asha Sharath | 'തെരുവിലൂടെ നടക്കുമ്പോള്‍, അപ്രതീക്ഷിതമായി മനോഹരവും ശ്രുതിമധുരവുമായ ഇന്‍ഡ്യന്‍ സംഗീതം ഞാന്‍ കേട്ടു; അതെന്നെ എത്തിച്ചത് ആഘോഷങ്ങളുടെ വേദിയിലേക്ക്'; അമ്പരപ്പ് മാറും മുന്‍പേ ദൃശ്യങ്ങള്‍ പകര്‍ത്തി സ്വീഡനിലെ വിശേഷവുമായി ആശാ ശരത്, വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സ്റ്റോക്‌ഹോം: (www.kvartha.com) മോഹന്‍ലാല്‍ നായകനായി എത്തിയ 'ദൃശ്യ'ത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തിയ ആശ ശരത്ത് ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ രണ്ട് ശ്രദ്ധേയ ചിത്രങ്ങളില്‍ ആശ ശരത്തിന് പ്രാധാന്യമുള്ള വേഷങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ 'ദൃശ്യം 2'ല്‍ വീണ്ടും 'ഗീത പ്രഭാകര്‍' ആയും ആശ എത്തിയിരുന്നു. 'ദൃശ്യം 2'ന്റെ കന്നട റീമേകിലും ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചത് ആശ ശരത്ത് ആയിരുന്നു. എന്നാല്‍ പേരില്‍ മാറ്റമുണ്ടായിരുന്നു. 'രൂപ ചന്ദ്രശേഖര്‍' എന്നാണ് ഈ കഥാപാത്രത്തിന്റെ കന്നടത്തിലെ പേര്. 
Aster mims 04/11/2022

സ്വീഡനില്‍ ഭര്‍ത്താവിനൊപ്പം വിവാഹ വാര്‍ഷികം ആഘോഷിച്ച വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആശ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, അവിടെ നിന്നുള്ള അടുത്ത വിശേഷവുമായാണ് താരം എത്തിയിരിക്കുന്നത്. 

Asha Sharath | 'തെരുവിലൂടെ നടക്കുമ്പോള്‍, അപ്രതീക്ഷിതമായി മനോഹരവും ശ്രുതിമധുരവുമായ ഇന്‍ഡ്യന്‍ സംഗീതം ഞാന്‍ കേട്ടു; അതെന്നെ എത്തിച്ചത് ആഘോഷങ്ങളുടെ വേദിയിലേക്ക്'; അമ്പരപ്പ് മാറും മുന്‍പേ ദൃശ്യങ്ങള്‍ പകര്‍ത്തി സ്വീഡനിലെ വിശേഷവുമായി ആശാ ശരത്, വീഡിയോ


'സ്റ്റോക്ഹോമിലെ 'കുങ്സ്ട്രാഡ്ഗാര്‍ഡന്‍' തെരുവിലൂടെ നടക്കുമ്പോള്‍, മനോഹരവും ശ്രുതിമധുരവുമായ ഇന്‍ഡ്യന്‍ സംഗീതം ഞാന്‍ കേട്ടു. ഇത് എനിക്ക് ഗൃഹാതുരമായ അനുഭൂതി നല്‍കി, ആ സംഗീതം എന്നെ എത്തിച്ചത് സ്റ്റോക്‌ഹോമിലെ നമ്മുടെ ഇന്‍ഡ്യന്‍ സാംസ്‌കാരിക ആഘോഷങ്ങളുടെ വേദിയിലേക്കാണ്. ഒരു ഇന്‍ഡ്യക്കാരിയും മലയാളിയും ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ശക്തി ലോകമെമ്പാടും പ്രതിധ്വനിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്'.- ആശ ശരത് വീഡിയോയ്ക്കൊപ്പം കുറിച്ചു.

ഓണഘോഷത്തിന്റെ വേദിയില്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ടതിന്റെ സന്തോഷം താരം മറച്ചുവെച്ചില്ല. വീഡിയോയുടെ തുടക്കത്തില്‍ ആശ ശരത്തിനെയും തുടര്‍ന്ന് പരിപാടി നടക്കുന്ന സ്റ്റേജിലേയും ദൃശ്യങ്ങളുള്ള വീഡിയോയാണ് ആശ പങ്കുവെച്ചിരിക്കുന്നത്. താരത്തെ കാണാന്‍ കഴിഞ്ഞ സന്തോഷം അവിടുത്തെ മലയാളികള്‍ കമന്റിലൂടെ രേഖപ്പെടുത്തിയിട്ടുമുണ്ട്.  

മലയാളത്തില്‍ ഇനി ആശ ശരത്തിന്റേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍ 'ഖെദ്ദ', 'ഇന്ദിര', 'മെഹ്ഫില്‍' എന്നിവയാണ്.


Keywords: News,World,international,Entertainment,Cinema,Cine Actor,Actress,Lifestyle & Fashion, Actress Asha Sharath shares her video from Sweden

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia