Autopsy | 'അബദ്ധത്തില്‍ കെറ്റാമൈന്‍ അമിതമായി അകത്തുചെന്നു'; ഫ്രന്‍ഡ്‌സ് താരം മാത്യു പെറിയുടെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റുമോര്‍ടം റിപോര്‍ട്
Dec 16, 2023, 10:44 IST
ലോസ് ഏന്‍ജല്‍സ്: (KVARTHA) ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ലോക പ്രശസ്ത സിറ്റ്‌കോമായ ഫ്രന്‍ഡ്‌സിലെ താരമായിരുന്ന മാത്യു പെറി (54) മരിച്ചത്. ലോസ് ഏന്‍ജല്‍സിലെ വീട്ടിലെ കുളിമുറിയിലെ ബാത് ടബില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. 1969ല്‍ മോണ്‍ട്രിയലില്‍ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച മാത്യു പെറി പിന്നീട് ഇദ്ദേഹം വളര്‍ന്നത് ലോസ് ഏന്‍ജല്‍സിലായിരുന്നു.
കുട്ടിക്കാലം മുതല്‍ മാത്യു പെറി അഭിനയ രംഗത്ത് സജീവമായിരുന്നു. എന്നാല്‍ 1994 മുതല്‍ 2004വരെ എന്‍ബിസി ടിവി പ്രഷേപണം ചെയ്ത ഫ്രന്‍ഡ്‌സാണ് മാത്യു പെറിയെ പ്രശസ്തനാക്കിയത്. അതിലെ ചാന്‍ഡ്‌ലര്‍ ബിങ് എന്ന വേഷം അദ്ദേഹത്തെ ലോക പ്രശസ്തനാക്കി. ഇപ്പോഴിതാ, മാത്യുവിന്റെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നിരിക്കുകയാണ്.
ആകസ്മികമായി കെറ്റാമൈന്‍ അമിതമായി കഴിച്ചാണ് മാത്യു പെറിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് മെഡികല്‍ എക്‌സാമിനര്‍മാര്‍ വെള്ളിയാഴ്ച വെളിപ്പടുത്തിയത്. ലഹരിക്ക് അടിമയായ മാത്യു പെറി കെറ്റാമൈന്‍ ലഹരിക്ക് വേണ്ടി ഉപയോഗിച്ചിരിക്കാമെന്നാണ് കണ്ടെത്തല്‍.
മാത്യു പെറിയുടെ മരണകാരണം കെറ്റാമൈനിന്റെ അമിതോപയോഗത്താല്‍ ഉണ്ടായ അപകടമാണെന്നാണ് ലോസ് ഏഞ്ചല്‍സ് കൗണ്ടി മെഡികല്‍ എക്‌സാമിനറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞത്. കെറ്റാമൈന്‍ അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത് ടബില്‍ മുങ്ങി പോകുകയായിരുന്നു പെറി. ഇതോടെ ടിവി താരത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചു.
അതേസമയം വളരെക്കാലമായി മദ്യത്തിന് അടിമയായിരുന്നു മാത്യു പെറിയെന്നാണ് റിപോര്‍ട്. സമീപ വര്‍ഷങ്ങളില്‍ പലപ്പോഴും ഡി അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയിലായിരുന്നു താരം. ഏകദേശം 9 മില്യന്‍ ഡോളര്‍ രോഗ ചികിത്സയ്ക്കായി ചെലവഴിച്ചെന്ന് ഇദ്ദേഹം തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഫ്രണ്ട്‌സ് സിറ്റ്കോമില്‍ അഭിനയിക്കുന്ന കാലത്തും ആന്‍സൈറ്റി പ്രശ്‌നം ഇദ്ദേഹത്തെ അലട്ടിയിരുന്നു.
നിയമവിരുദ്ധമായി ലഹരി മരുന്നതായി കെറ്റാമൈന്‍ ഉപയോഗിക്കാറുണ്ട്. സാധാരണ ഡോക്ടര്‍മാര്‍ക്ക് അനസ്‌തെറ്റിക് ആയും കെറ്റാമൈന്‍ ഉപയോഗിക്കാറുണ്ട്. കൂടാതെ മാനസികാരോഗ്യ ചികിത്സയായി ഗവേഷകര്‍ ഇത് ഉപയോഗപ്പെടുത്താറുണ്ട്.
Keywords: News, World, World-News, Police-News, TV Star, Friends Star, Actor, Matthew Perry, Death, Accidental, Ketamine Overdose, Autopsy Reveals, Police, Found Dead, Probe, Los Angeles News, Actor Matthew Perry Died Of Accidental Ketamine Overdose, Autopsy Reveals.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.