Action | പ്രമേഹം ഉള്‍പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ വാഹനമോടിച്ചാല്‍ കര്‍ശന നടപടി

 


ലന്‍ഡന്‍: (www.kvartha.com) വാഹനമോടിക്കുന്നവര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി യുകെ ഡ്രൈവിങ് ആന്‍ഡ് വെഹികിള്‍ ലൈസന്‍സിങ് ഏജന്‍സി. 

കാഴ്ച സംബന്ധമായോ, പ്രമേഹം പോലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഡ്രൈവിങ് ആന്‍ഡ് വെഹികിള്‍ ലൈസന്‍സിങ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Action | പ്രമേഹം ഉള്‍പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ വാഹനമോടിച്ചാല്‍ കര്‍ശന നടപടി

അടുത്തിടെ ഇത്തരത്തില്‍ വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉള്ളത് ഡ്രൈവിങ്ങിനെ ബാധിക്കാന്‍ ഇടയുണ്ട്. ഇതൊഴിവാക്കാനാണ് മുന്നറിയിപ്പ്. മുന്നറിയിപ്പ് ലഭിച്ചിട്ടും നിയമലംഘനം നടത്തിയാല്‍ 1,000 പൗണ്ട് പിഴ നല്‍കേണ്ടി വരും.

പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കിലും ഇത് ബാധകമാണ്. ഈ അവസ്ഥയില്‍ ശരീരത്തിന്റെ താപനില കൂടുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. വൈറസ്, ബാക്ടീരിയ മൂലമുള്ള രോഗങ്ങളും ഇതേ അവസ്ഥ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ഡ്രൈവിങ് ആന്‍ഡ് വെഹികിള്‍ ലൈസന്‍സിങ് ഏജന്‍സി അധികൃതരോട് രോഗാവസ്ഥാ വ്യക്തമാക്കാതെ വാഹനമോടിക്കാന്‍ പലരും മുതിരാറുണ്ട്.

എന്നാല്‍ പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ പിഴയ്ക്ക് പുറമെ നിയമനടപടികളും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഡ്രൈവിങ് ആന്‍ഡ് വെഹികിള്‍ ലൈസന്‍സിങ് ഏജന്‍സിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യുകെ ഗവണ്‍മെന്റ് സൈറ്റില്‍ പരിശോധിക്കാം. www(dot)gov(dot)uk/driving-medical-conditions

Keywords: Action taken against drivers who have health problems including diabetes in Britain, London, News, Driving, Warning, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia