ബസും ടാങ്കറും കൂട്ടിയിടിച്ച് ഉംറ സംഘത്തില്‍ പെട്ട 15 പേര്‍ മരിച്ചു; മരിച്ചവരില്‍ ഇന്ത്യക്കാരും, ആറ മലയാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

 


ADVERTISEMENT

റിയാദ്: (www.kvartha.com 08.06.2016) ഉംറ തീര്‍ഥാടനത്തിന് മക്കയിലേക്ക് പുറപ്പെട്ട ബസും ടാങ്കറും കൂട്ടിയിടിച്ച് സംഘത്തില്‍ പെട്ട 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഇന്ത്യക്കാരും ഉണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ബസില്‍ ഉണ്ടായിരുന്ന ആറു മലയാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദിലെ ബത്ഹയില്‍ നിന്നും പുറപ്പെട്ട ബസും പെട്രോള്‍ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

ഇടിയുടെ ആഘാതത്തില്‍ ബസിന് തീ പിടിച്ചതാണ് മരണസംഖ്യ കൂടാന്‍ കാരണം. നിമിഷനേരം കൊണ്ട് ബസും ടാങ്കറും കത്തിച്ചാമ്പലായി. പരിക്കേറ്റ മലയാളികള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പാലക്കാട് സ്വദേശി നവാസ്, കൂട്ടിലങ്ങാടി സ്വദേശി അബ്ദുല്‍ ഷുക്കൂര്‍, മലപ്പുറം പുല്ലാര സ്വദേശി സഫ്‌വാന്‍ പടീക്കുത്ത് എന്നിവര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പുറപ്പെട്ട ഉംറ സംഘം എക്‌സിറ്റ് ഒന്‍പതിനടുത്ത് അല്‍ ഹാസിയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.

മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണെന്ന് റെഡ്ക്രസന്റ് വാക്താവ് അബ്ദുല്ല അല്‍ മുറൈബിദ് അറിയിച്ചു.

ബസും ടാങ്കറും കൂട്ടിയിടിച്ച് ഉംറ സംഘത്തില്‍ പെട്ട 15 പേര്‍ മരിച്ചു; മരിച്ചവരില്‍ ഇന്ത്യക്കാരും, ആറ മലയാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

Keywords:  Accident, World, Riyadh, Mecca, bus, Dead, India, Malayalees, Fire, Dead Body, Palakad - Malappuram- Koottilangadi- natived injured, Kerala.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia