Arrested | പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പെടെ നിരവധി വിദേശികള്‍ അബൂദബിയില്‍ അറസ്റ്റില്‍; പരിശോധന ലേബര്‍ കാംപ്, ബാച് ലേഴ്‌സ് താമസ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്

 


ADVERTISEMENT

അബൂദബി: (www.kvartha.com) പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പെടെ നിരവധി വിദേശികള്‍ അറസ്റ്റിലായി. ഇത്തരം പ്രവണതകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ലേബര്‍ കാംപ്, ബാച് ലേഴ്‌സ് താമസ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.

വെള്ളിയാഴ്ച മുസഫ ശാബിയ 12ല്‍ നടന്ന പരിശോധനയില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. കോടതി വിധി അനുസരിച്ച് തടവോ പിഴയോ രണ്ടും ചേര്‍ത്തോ ഇവര്‍ക്ക് ശിക്ഷ ലഭിക്കും.

വ്യക്തിഗത ആവശ്യത്തിനു മദ്യം വാങ്ങാന്‍ (മുസ്ലിം അല്ലാത്തവര്‍ക്ക്) യുഎഇയില്‍ അനുമതിയുണ്ട്. താമസസ്ഥലത്തോ അംഗീകൃത ഹോടെലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിക്കരുതെന്നാണ് നിയമം. വ്യക്തികള്‍ മദ്യം വില്‍ക്കുന്നതും ശേഖരിക്കുന്നതും നിയമലംഘനമാണ്.

Arrested | പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പെടെ നിരവധി വിദേശികള്‍ അബൂദബിയില്‍ അറസ്റ്റില്‍; പരിശോധന ലേബര്‍ കാംപ്, ബാച് ലേഴ്‌സ് താമസ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ തടവിനു പുറമെ 50,000 ദിര്‍ഹം (11.31 ലക്ഷം രൂപ) വരെ പിഴയും ലഭിക്കാം. ചില കേസുകളില്‍ നാടുകടത്തലുമുണ്ടാകും. ശാര്‍ജ എമിറേറ്റില്‍ മദ്യം വാങ്ങാനോ വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം.

Keywords:  Abu Dhabi: Malayalis were arrested for drinking liquor in public places, Abu Dhabi, News, Malayalees, Arrested, Drinking Liquor,  Public Places, Raid, Court, World News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia