Covid | 'ചൈനയില്‍ ഏകദേശം 90 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചു'; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ചൈനീസ് സര്‍വകലാശാല
Jan 13, 2023, 20:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബീജിംഗ്: (www.kvartha.com) ചൈനയില്‍ 90 കോടി ആളുകള്‍ക്ക് കോവിഡ് ബാധിച്ചതായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പീക്കിംഗ് സര്‍വകലാശാലയുടെ പഠനത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 64 ശതമാനമാണ്. കോവിഡുമായി ബന്ധപ്പെട്ട മിക്ക നിയന്ത്രണങ്ങളും ഒഴിവാക്കിയതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ പാടുപെടുകയാണ് ചൈന.
വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലാണ് 91 ശതമാനം ആളുകള്‍ക്കും കോവിഡ്-19 ബാധിച്ചിരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. തലസ്ഥാനമായ ബീജിംഗില്‍ നിന്ന് ഏകദേശം 1500 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗാന്‍സു പ്രവിശ്യയില്‍ 23.9 കോടി ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് പീക്കിംഗ് സര്‍വകലാശാലയുടെ പഠനം പറയുന്നത്
ഗാന്‍സുവിന് പിന്നാലെ യുനാന്‍ (84 ശതമാനം), ക്വിന്‍ഹായ് (80 ശതമാനം) പ്രവിശ്യകളിലും കോവിഡ് വ്യാപനം ശക്തമാണ്. ചൈനയിലെ ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ചാന്ദ്ര പുതുവര്‍ഷത്തില്‍ ചൈനയിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്നാണ്. പ്രതിസന്ധി രണ്ടോ മൂന്നോ മാസം കൂടി നീണ്ടുനില്‍ക്കുമെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മുന്‍ മേധാവി സെങ് ഗുവാങ് പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ കോവിഡ് തരംഗം ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
ജനുവരി 23 ന് ആരംഭിക്കുന്ന ചാന്ദ്ര പുതുവര്‍ഷത്തിന് മുന്നോടിയായി ചൈനയില്‍ നടക്കുന്ന വ്യാപകമായ യാത്രകളാണ് വൈറസിന്റെ തുടര്‍ച്ചയായ വ്യാപനത്തിന് കാരണമായത്. ജനുവരി 21 മുതല്‍ ഔദ്യോഗികമായി ആരംഭിക്കുന്ന ചൈനയിലെ ചാന്ദ്ര പുതുവത്സര അവധി ദിനങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക കുടിയേറ്റമാണ് നടക്കുന്നത്. മൊത്തത്തില്‍ ഏകദേശം രണ്ട് ബില്യണ്‍ യാത്രകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം യാത്ര ചെയ്തിട്ടുണ്ട്.
ബീജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചൈനയില്‍ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ വ്യാപ്തി കാണിക്കുന്നു. കൂടുതല്‍ കോവിഡ് രോഗികളെക്കൊണ്ട് ആശുപത്രികള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്.

Keywords: Latest-News, Kerala, World, Top-Headlines, COVID-19, China, Health & Fitness, Health, Report, Treatment, University, About 900 million in China infected with Covid: Chinese university study.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.