അമിതാരാധന: കഥാപാത്രത്തെ പോലെയാകാന്‍ യുവാവ് മൂക്കുമറിച്ചു.

 


കാരക്കസ്: (www.kvartha.com 07.02.2015) കോമിക് പുസ്തകത്തിലെ കഥാപാത്രത്തിന്റ രൂപം വരുത്താനായി യുവാവ് സ്വന്തം മൂക്ക് മുറിച്ചു. മാര്‍വെല്‍ കോമിക്‌സ് പ്രസിദ്ധീകരിക്കുന്ന കോമിക് പുസ്തകങ്ങളിലെ വില്ലനായ റെഡ് സ്‌കള്ളിന്റെ രൂപത്തിലേക്ക് മാറാനായി വെനിസ്വേല സ്വദേശിയായ ഹെന്റി ഡാമണാണ് (37) തന്റെ മൂക്ക് പകുതിക്ക് വച്ച് മുറിച്ചത്.
അമിതാരാധന: കഥാപാത്രത്തെ പോലെയാകാന്‍ യുവാവ് മൂക്കുമറിച്ചു.
ചെറുപ്പ കാലം മുതലേ കോമിക്

പുസ്തകങ്ങളുടെ ആരാധകനായിരുന്ന ഡാമണ് വളര്‍ന്നിട്ടും കോമിക്കുകളോടുള്ള ഇഷ്ടം അവസാനിച്ചില്ല. കുട്ടികാലം മുതല്‍ ഈ പുസ്തകംവായിക്കുന്ന ഡാമണ് എങ്ങനെയും ഈ കഥാപാത്രത്തെ പോലെയാകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.

2011ല്‍ പുറത്തിറങ്ങിയ 'ക്യാപ്റ്റന്‍ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍' എന്ന ചിത്ത്രതില്‍ ഹ്യൂഗോ വീവിങ് അവതരിപ്പിച്ച റെഡ് സ്‌കള്ളിന്റെ രൂപം കണ്ടതോടെ തന്റെ ആഗ്രഹം ഇരട്ടിയായി. ഇത്തരത്തിലുള്ള വിചിത്രമായ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ വൈദഗ്ദ്ധ്യമുള്ള എമിലിയോ ഗോണ്‍സാലസ് എന്നയാളെ പരിചയപ്പെട്ടതോടെയാണ് ഡാമണിന് തന്റെ ആഗ്രഹം സഫലമാക്കാനാകുമെന്ന് ബോദ്ധ്യമായത്.

ആ രുപം  ഉള്‍ക്കൊള്ളാന്‍ ഡാമ്ണിന്റെ ശരീരത്തിനും മനസിനും  കഴിയുമോ
എന്നു മനസ്സിലാക്കാന്‍ ഡോക്ടര്‍മാര്‍ അയാളെ നിരവധി ശാരീരിക മാനസീക പരീക്ഷകള്‍ക്ക് വിധേയമാക്കി. അതിനെയെല്ലാം ഡാമ്ണ് വളരെ കൂള്‍ ആയാണ് അതി ജീവിച്ചത്.

ഡാമണിനെ റെഡ് സ്‌കള്ളാക്കാനായി ആദ്യം ഇയാളുടെ നെറ്റിയിലെ തൊലിയുടെ താഴെ പുതിയ തൊലി വച്ച് പിടിപ്പിക്കുകയും മുഖവും കണ്ണുകളും ചുവപ്പും കറുപ്പും നിറത്തില്‍ ടാറ്റൂ ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളുടെ മൂക്ക് പകുതിക്ക് വച്ച് മുറിച്ച് മാറ്റുകയും ചെയ്തു. ശസ്ത്രക്രിയയുടെ ഓരോ ഘട്ടത്തിന്റേയും ഫോട്ടോയും ഡാമ്ണ് എടുത്ത് വച്ചിട്ടുണ്ട്.

അടുത്തതായി കവിളെല്ലുകളിലും താടിയിലും കവിളുകളിലുമെല്ലാം സിലിക്കോണ്‍ ഇംപ്ലാന്റ് നടത്താനാണ് ഡാമണിന്റെ തീരുമാനം. അതിന് ശേഷം മുഖം മുഴുവനും ചുവപ്പ് നിറത്തില്‍ ടാറ്റൂ ചെയ്യുന്നതോടെ ഇയാള്‍ പൂര്‍ണമായും റെഡ് സ്‌കള്ളിനെ  പോലെയാകും. 

1947 മുതലാണ് മാര്‍വെല്ലിന്റെ കോമിക് പുസ്തകങ്ങളില്‍ റെഡ് സ്‌കള്‍ എന്ന വില്ലന്‍ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.

Also Read: കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

Keywords: Comic Book, Character, Movie, Face, Same, World, Venezuela, Actor, man, film, Cine Actor. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia