അടുത്ത ഏത് നിമിഷവും മറ്റൊരു വൈറസ് വകഭേദം ഉയര്‍ന്നുവരാമെന്ന് ശാസ്ത്രജ്ഞന്‍ പാര്‍ഥോ സാരഥി റേ; 'അപകരമായതും ആര്‍ക്കും തടയാനാവാത്തതും'
Jan 1, 2022, 15:06 IST
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com 01.01.2022) അടുത്ത ഏത് നിമിഷവും മറ്റൊരു വൈറസ് വകഭേദം ഉയര്‍ന്നുവരാമെന്ന് ശാസ്ത്രജ്ഞന്‍ ഡോ. പാര്‍ഥോ സാരഥി റേ. അത് കൂടുതല്‍ അപകരമാണെന്നും ആര്‍ക്കും തടയാനാകില്ലെന്നും അദ്ദേഹം പറയുന്നു. കൊറോണ വൈറസിനെക്കുറിച്ചുള്ള പാര്‍ഥോ സാരഥിയുടെ തുടര്‍ച്ചയായ ഗവേഷണമാണ് വൈറസിനെ ചെറുക്കുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യ മേഖലയെ സഹായിച്ചത്.

'ഒമിക്രോണ്‍ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന വകഭേദമാണെങ്കിലും ഗുരുതരാവസ്ഥ കുറവാണ്. കൊറോണ വൈറസ് മ്യൂടേഷനുകള്‍ക്ക് വിധേയമായതിന്റെ ഫലമായി അതിന്റെ പ്രഹരശേഷി കുറഞ്ഞു. മനുഷ്യ ശരീരത്തെ കാര്യമായി ബാധിക്കില്ല. എന്നാല്‍ വൈറസിന്റെ നേരിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ പിന്നീട് ഉണ്ടാകാം.'പാര്‍ഥോ സാരഥി പറയുന്നു.
വാക്‌സിനേഷനിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനാകും. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയെന്ന് പറയുമ്പോഴും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ 41.8 ശതമാനം ആളുകള്‍ മാത്രമാണ്. കോവിഡ് മരണം ഏറ്റവും കൂടുതല്‍ റിപോര്‍ട് ചെയ്യുന്നത് പ്രായം കൂടിയവര്‍ക്കിടയിലാണ്. പ്രായമായവര്‍ക്ക് പ്രതിരോധ ശേഷി കുറവായതിനാല്‍ ആദ്യം അവര്‍ക്ക് ബൂസ്റ്റെര്‍ ഡോസ് നല്‍കേണ്ടത് ആവശ്യമാണെന്നും ഡോ. പാര്‍ഥോ സാരഥി റേ പറഞ്ഞു.
ചൈനയിലെ വുഹാനില്‍ ആദ്യമായി കോവിഡ് ബാധിച്ചപ്പോള്‍ അതിന്റെ സ്വഭാവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ ബോധവത്കരിച്ച ലോകത്തിലെ ചുരുക്കം ചില ശാസ്ത്രജ്ഞരില്‍ ഒരാളാണ് പ്രൊഫ. പാര്‍ഥോ സാരഥി റേ. നിലവില്‍ അദ്ദേഹം കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏര്‍പെട്ടിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.