SWISS-TOWER 24/07/2023

Freelance | സ്‌കൂൾ ബസിൽ താമസിക്കാനായി ഓഫീസ് ജോലി ഉപേക്ഷിച്ച 32കാരി! ഫ്രീലാൻസ് ജോലിയിലൂടെ സമ്പാദിക്കുന്നത് 6 അക്ക ശമ്പളം; ജീവിത രീതി വിവരിച്ച് യുവതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടൺ: (KVARTHA) അമേരിക്കക്കാരി ആലീസ് എവർഡീൻ (32) ഒരു വർഷത്തിലേറെയായി സ്കൂൾ ബസിൽ രാജ്യം ചുറ്റുകയാണ്. 2020-ൽ ഓസ്റ്റിൻ ആസ്ഥാനമായുള്ള സപ്ലിമെൻ്റ് കമ്പനിയിലെ ഓഫീസ് ജോലി ഉപേക്ഷിച്ച ഇവർ ഇപ്പോൾ റോഡിൽ കറങ്ങുന്നതിനിടെ വിദൂരമായി ജോലി ചെയ്ത് പ്രതിവർഷം 130,000 ഡോളറിലേറെ സമ്പാദിക്കുന്നു. പങ്കാളിയായ ജാർഡിനും അവരുടെ നായയ്ക്കുമൊപ്പമാണ് യാത്ര. 2022 സെപ്തംബർ മുതൽ ദമ്പതികൾ റോഡിലാണ്.

Freelance | സ്‌കൂൾ ബസിൽ താമസിക്കാനായി ഓഫീസ് ജോലി ഉപേക്ഷിച്ച 32കാരി! ഫ്രീലാൻസ് ജോലിയിലൂടെ സമ്പാദിക്കുന്നത് 6 അക്ക ശമ്പളം; ജീവിത രീതി വിവരിച്ച് യുവതി

ഒരു സ്‌കൂൾ ബസ് പുതുക്കിപ്പണിയുകയാണ് ഇവർ ചെയ്തത്. അതിൽ വേണ്ടുന്ന ക്രമീകരണങ്ങളൊക്കെ നടത്തിയിട്ടുമുണ്ട്. ഭക്ഷണം വയ്ക്കുന്നതും വിശ്രമിക്കുന്നതും ഉറങ്ങുന്നതും എല്ലാം ഈ ബസിലാണ്. എല്ലാ യാത്രകളുടെയും വീഡിയോകൾ ഇവർ സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമുകളിലും മറ്റും പങ്കുവെക്കുന്നു. കൂടാതെ ഫ്രീലാൻസായി പ്രമുഖ വെബ്‌സൈറ്റുകളിലും ജോലി ചെയ്യുന്നു. ഇതാണ് ദമ്പതികളുടെ സമ്പാദ്യ മാർഗം.

താൻ ആഴ്ചയിൽ 50 മുതൽ 60 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും ഒരു കണ്ടൻ്റ് മാനേജർ എന്ന നിലയിൽ മുൻ ജോലിയിൽ സമ്പാദിക്കാനായത് ഇപ്പോഴത്തേതിന്റെ പകുതി മാത്രമാണെന്നുമാണ് ആലീസ് പറയുന്നത്. വിദൂര ജോലി കൂടുതൽ സമ്പാദിക്കാൻ അവസരമൊരുക്കുന്നു എന്നതിന് പുറമെ കുറച്ച് നേരം ജോലിക്കായി നീക്കിവെച്ചാൽ മതിയെന്ന പ്രത്യേകതയുമുണ്ട്. ആലീസ് സ്വയം 'ഡിജിറ്റൽ നാടോടി' എന്നാണ് വിളിക്കുന്നത്, വിദൂരമായി ജോലി ചെയ്യുമ്പോൾ തന്നെ സ്വതന്ത്രമായി യാത്ര ചെയ്യുന്ന ആളുകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണിത്.

എവർഡീൻ്റെ ചിലവുകൾ ഇപ്പോൾ സ്വന്തം സ്ഥലമായ ടെക്‌സാസിലേതിനേക്കാൾ കുറവാണ്. മൊബൈൽ ഫോൺ സേവനം, ഭക്ഷണം, പാർക്കിംഗ്, സ്കൂൾ ബസിനുള്ള ഗ്യാസ് എന്നിവയാണ് പ്രധാന ചിലവുകൾ. വാഹനം ക്യാമ്പ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യുകയാണെങ്കിൽ ഒരു രാത്രിക്ക് 30 മുതൽ 60 വരെ ഡോളർ ഫീസായി നൽകേണ്ടി വന്നേക്കാം. പൊതു പാർക്കിംഗിലോ പൊതുസ്ഥലത്തോ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമോ താമസിക്കുന്നെങ്കിൽ അത് പൂജ്യമായി മാറുന്നു. ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ ഒരേ സ്ഥലത്ത് തന്നെ തുടരും.

നല്ലതും ചീത്തയും, നിങ്ങളുടെ വഴിയിൽ വരുന്ന എന്തും സ്വീകരിക്കുന്നത് ജീവിക്കാനും ഈ സാഹസിക യാത്ര പരമാവധി പ്രയോജനപ്പെടുത്താനുമുള്ള ഏറ്റവും നല്ല മാർഗമാണെന്ന് ആലീസ് പറയുന്നു. യാത്രകൾ ജീവിതത്തെക്കുറിച്ച് പുതിയ വീക്ഷണം നൽകി. റോഡിലായിരിക്കുമ്പോൾ താൻ ഒരുപാട് പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്നും തൻ്റെ കാഴ്ചപ്പാട് മാറ്റിമറിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഭാവിയിൽ വീട് വാങ്ങി ഫാമൊരുക്കി താമസിക്കാൻ ദമ്പതികൾക്ക് ആഗ്രഹമുണ്ട്, എന്നാൽ ഉടനൊന്നും ബസ് യാത്ര നിർത്താൻ പദ്ധതിയില്ല.

Credit: Business Insider

Keywords: News, World, Washington, Travel, America, School Bus, Office Job, Travel, Food, Social Media,   A millennial who quit her office job to live in a school bus explains what her lifestyle costs and how she makes 6 figures freelancing.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia