ഔദ്യോഗിക ജീവിതത്തിനിടെ കണ്ടെത്തിയത് 71 ലധികം കുഴിബോംബുകളും 38 സ്ഫോടക വസ്തുക്കളും; ബോംബുകള്‍ മണത്തറിഞ്ഞ് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച 'ഹീറോ റാറ്റ്' 8-ാം വയസില്‍ മരണത്തിന് കീഴടങ്ങി

 



നോം പെന്‍: (www.kvartha.com 12.01.2022) കുഴിബോംബ് മണത്ത് കണ്ടുപിടിക്കുന്ന കംബോഡിയയിലെ എലി ചത്തു. അഞ്ച് വര്‍ഷക്കാലം തന്നേക്കാള്‍ വലിയ മനുഷ്യരുടെ ജീവന്‍ രക്ഷിച്ച ബഹുമതിയോടെ 'ഹീറോ റാറ്റ്' എന്നറിയപ്പെട്ട മഗാവ ഇനി അന്ത്യ വിശ്രമം കൊളളും. 

ബെല്‍ജിയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ പി ഒ പി ഒ എന്ന സന്നദ്ധ സംഘടനയാണ് മഗാവക്ക് കുഴി ബോംബുകള്‍ മണത്തറിയാനുള്ള പരിശീലനം നല്‍കിയത്. കുഴി ബോംബുകളെ മണത്തറിയാനും അവ നിര്‍വീര്യമാക്കുന്നതിനുള്ള മുന്നറിയിപ്പ് നല്‍കാനും പരിശീലനത്തിലൂടെ എലികള്‍ക്ക് സാധിക്കും.

തന്റെ എട്ടാം വയസിലാണ് മഗാവ മരണത്തിന് കീഴടങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഗാവ ശാരീരികമായി അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായി ബെല്‍ജിയന്‍ ചാരിറ്റിയായ എ പി ഒ പി ഒ അധികൃതര്‍ പറഞ്ഞു. ആഫ്രികന്‍ ഭാമന്‍ കങ്കാരു ഇനത്തിന്‍ പെട്ട മഗാവ 2017ലാണ് എ പി ഒ പി ഒയിലെത്തുന്നത്. 

ഔദ്യോഗിക ജീവിതത്തിനിടെ കണ്ടെത്തിയത് 71 ലധികം കുഴിബോംബുകളും 38 സ്ഫോടക വസ്തുക്കളും; ബോംബുകള്‍ മണത്തറിഞ്ഞ് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച 'ഹീറോ റാറ്റ്' 8-ാം വയസില്‍ മരണത്തിന് കീഴടങ്ങി


തുടര്‍ന്ന് ഒരു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവിലാണ് മഗാവ സൈന്യത്തോട് ചേര്‍ന്ന് തന്റെ സേവനം  ആരംഭിച്ചത്. ഭൂമിക്കടിയില്‍ കുഴിച്ചിടപ്പെട്ട ബോംബുകളെ കണ്ടെത്താന്‍ സഹായിക്കുകയായിരുന്നു മഗാവക്ക് നിയോഗിക്കപ്പെട്ട ദൗത്യം. 

തന്റെ ഔദ്യോഗിക ജീവിതത്തില്‍, ഏകദേശം 71 ലധികം കുഴിബോംബുകളും 38 സ്ഫോടക വസ്തുക്കളും മഗാവ കണ്ടെത്തിയിട്ടുണ്ട്. പ്രായമായതോടെ മഗാവക്ക് ജോലിയില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ജോലിയില്‍ നിന്നും വിരമിക്കുന്നത്. 

മഗാവയുടെ വിശിഷ്ട സേവനങ്ങള്‍ ഒരു ജനതയെ പ്രാണഭയമില്ലാതെ ജീവിക്കാനും തൊഴില്‍ ചെയ്യാനും കളിക്കാനും സന്തോഷിക്കാനും ധൈര്യം നല്‍കിയതായും, മഗാവയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഔദ്യോഗിക ജീവിതത്തിനിടെ കണ്ടെത്തിയത് 71 ലധികം കുഴിബോംബുകളും 38 സ്ഫോടക വസ്തുക്കളും; ബോംബുകള്‍ മണത്തറിഞ്ഞ് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച 'ഹീറോ റാറ്റ്' 8-ാം വയസില്‍ മരണത്തിന് കീഴടങ്ങി


കംബോഡിയയില്‍ മഗാവ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും ധീരതയ്ക്കും കഴിഞ്ഞ വര്‍ഷം യുകെ ആസ്ഥാനമായുള്ള സേവന സംഘടനയായ പീപിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍ സിക് അനിമല്‍സ് (പി ഡി എസ് എ) ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിച്ചിരുന്നു. മൃഗങ്ങളെ ആദരിക്കുന്നതില്‍ 77 വര്‍ഷത്തെ പാരമ്പര്യമുള്ള സംഘടന ആദ്യമായാണ് ഒരു എലിക്ക് മെഡല്‍ നല്‍കുന്നത്.  

മണ്ണിനടിയിലെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിന് ധാരാളം എലികളെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും ആഫ്രികന്‍ ഭീമന്‍ കങ്കാരു ഇനത്തില്‍ പെട്ട എലികളാണ് ഇതിന് കൂടുതല്‍ അനുയോജ്യം. ഭാരം കുറവായതിനാല്‍ സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെ മനുഷ്യരേക്കാള്‍ വേഗത്തില്‍ ഈ എലികള്‍ക്ക് നീങ്ങാന്‍ സാധിക്കും. 

Keywords:  News, World, Animals, Dies, Police, Bomb, ‘A hero is laid to rest’: Cambodia’s landmine-sniffing rat dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia