SWISS-TOWER 24/07/2023

തുടക്കവും ഒടുക്കവും മൊബൈല്‍ ഫോണില്‍

 


തുടക്കവും ഒടുക്കവും മൊബൈല്‍ ഫോണില്‍
നിങ്ങളുടെ ഒരു ദിവസം തുടങ്ങുന്നതെങ്ങനെയാണ്?. ചിന്തിച്ചിട്ടുണ്ടോ?. അതുപോലെ നിങ്ങളുടെ തിരക്കേറിയ ഓരോ ദിവസവും അവസാനിക്കുന്നത് എങ്ങനെയാണ്?. പുതിയ പഠനഫലങ്ങള്‍ പറയുന്നത് ഭൂരിപക്ഷം ആളുകളുടെയും ഓരോ ദിവസവും മൊബൈല്‍ ഫോണില്‍ തുടങ്ങി മൊബൈല്‍ ഫോണില്‍ അവസാനിക്കുന്നുവെന്നാണ്. സംശയമുണ്ടോ, ഉണ്ടെങ്കില്‍ ഒരുവട്ടംകൂടി ആലോചിച്ചുനോക്കൂ.

ഇത് വായിക്കുന്ന നിങ്ങളുള്‍പ്പടെ മിക്കവരും ഉറക്കമുണര്‍ന്നാല്‍ ആദ്യം ചെയ്യുക മൊബൈല്‍ ഫോണില്‍ മിസ്ഡ് കോളോ മെസേജോ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയായിരിക്കും. ഇത് ശരിയാണെന്ന് ബ്രിട്ടനിലെ ഒരു സംഘം ഗവേഷകരും പഠനത്തിലൂടെ സ്ഥാപിക്കുന്നു.

ബ്രിട്ടനിലെ അമ്പത്തിമൂന്നു ശതമാനം ആളുകളും രാവിലെ മൊബൈല്‍ ഫോണിന്റെ മോണിറ്റര്‍ കണികണ്ടാണ് ഉണരുന്നത്  ഇരുപത്താറു ശതമാനം പേര്‍ക്ക് ഫോണ്‍ തൊട്ടടുത്തില്ലെങ്കില്‍ ഉറങ്ങാനാവില്ല. പത്തൊമ്പതു ശതമാനം പേര്‍ ഉറക്കത്തിലും ഫോണ്‍ കൈയില്‍ ചേര്‍ത്തു പിടിക്കാറുണ്ട്. സ്‌കോട്‌ലന്‍ഡുകാരാവെട്ടെ സ്വപ്‌നത്തില്‍പ്പോലും  ഫോണിനെ ഒഴിവാക്കാറില്ല. മിസ്ഡ് കോളുകളും മെസേജും സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലെ പുതിയ അപ്‌ഡേഷനുകളും നോക്കിയ ശേഷം, കാമുകിയെയോ കാമുകനെയോ വിളിച്ചിട്ടു മാത്രമേ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാറുള്ളൂ എന്നും ചിലര്‍ പറയുന്നു.

ചുരുക്കത്തില്‍ മൊബൈല്‍ ഫോണില്ലാതെ ജീവിക്കാനാവില്ല എന്ന നിലയിലായിരിക്കുന്നു കാര്യങ്ങള്‍. പഠനങ്ങള്‍ നടന്നത് ബ്രിട്ടനിലാണെങ്കിലും നമ്മുടെ ഓരോരുത്തരുടെയും അവസ്ഥയും ഇതുതന്നെ.

key words: mobile phone, missed call, message, sms, Facebook, everyday life ,young people, students,  Facebook advertising , youth market
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia