ഫെബ്രുവരി 14 മാത്രം പ്രണയദിനമായാല്‍ മതിയോ? എല്ലാ മാസവും പതിനാലാം തിയതി പ്രണയവുമായി ബന്ധപെട്ട ആഘോഷങ്ങളുമായി ഒരു രാജ്യം

 


സോള്‍: (www.kvartha.com 14.02.2020) ഫെബ്രുവരി 14 പ്രണയദിനം ആഘോഷിക്കുന്നവര്‍ക്ക് മലസാളികള്‍ക്ക് അറിയാമോ മാസത്തിലെ എല്ലാ 14ഉ െആഘോഷിക്കുന്ന രാജ്യത്തെക്കുറിച്ച്? എന്നാല്‍ അങ്ങനെയൊരു രാജ്യം കൂടി ഉണ്ട്.

വാലന്‍ന്റൈന്‍ ഡേ വാരാഘോഷം എല്ലാവരും നന്നായി ആഘോഷിച്ചപ്പോള്‍ സൗത്ത് കൊറിയന്‍സിന് ഇതൊക്കെ എന്ത് എന്ന ഫീല്‍ ആയിരിക്കും. കാരണം അവര്‍ക്ക് എല്ലാ മാസവും പതിനാലാം തിയതി പ്രണയവുമായി ബന്ധപെട്ടു എന്തെങ്കിലുമൊക്കെ ആഘോഷങ്ങള്‍ ഉണ്ടാകും.

ഫെബ്രുവരി 14 മാത്രം പ്രണയദിനമായാല്‍ മതിയോ? എല്ലാ മാസവും പതിനാലാം തിയതി പ്രണയവുമായി ബന്ധപെട്ട ആഘോഷങ്ങളുമായി ഒരു രാജ്യം

ജനുവരി 14 - കാന്‍ഡില്‍/ ഡയരി ഡേ(ആ വര്‍ഷത്തെ പ്രണയയാത്രകള്‍, ഓര്‍മ്മകള്‍ എല്ലാം കോറിയിടാന്‍ ഉള്ള പുതിയ ഡയറികള്‍ കൈമാറും എന്നതാണ് പ്രത്യേകത

ഫെബ്രുവരി 14 - വാലന്‍ന്റൈന്‍സ് ഡേ

മാര്‍ച്ച് 14 - വൈറ്റ് ഡേ(വാലന്‍ന്റൈന്‍ ദിനത്തില്‍ തങ്ങള്‍ക്ക് കിട്ടുന്ന ഗിഫ്റ്റുകള്‍ക്ക് പകരം ആയി അതിന്റെ മൂന്നിരട്ടി വിലയുള്ള വെള്ള നിറത്തിലുള്ള ഗിഫ്റ്റുകള്‍ പകരം കൊടുക്കുന്ന ദിനം. വെള്ള ചോക്ലേറ്റുകള്‍ മുതല്‍ വെള്ള അടിവസ്ത്രം വരെ ഇതില്‍ പെടും.)

ഏപ്രില്‍ 14 - ബ്ലാക്ക് ഡേ(സിംഗിള്‍ പസംഗ-കള്‍ക്ക് ഉള്ള ദിവസം ആ ദിവസം കറുത്ത ഡ്രെസ്സും,

ആക്സസറികള്‍ ധരിച്ചു കറുത്ത സോസ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന Jajangmyeon എന്ന നൂഡില്‍സ് കഴിക്കുക എന്നതാണ് ആചാരം. )

മെയ് 14 - റോസ് ഡേ(സമ്മര്‍ ആയത് കൊണ്ട്, സൂര്യന് മാച്ച് ആകുന്ന മഞ്ഞ പൂക്കള്‍ ആയിരിക്കും കൈമാറുക)

ജൂണ്‍ 14 - കിസ്സ് ഡേ (പ്രത്യേകിച്ച് പറയേണ്ടല്ലോ)

ജൂലൈ 14 - സില്‍വര്‍ ഡേ(കുറച്ചുകൂടി ഗൗരവത്തോടെ പ്രേമിക്കുന്ന ഇണക്കുരുവികള്‍ പരസ്പരം വെള്ളി മോതിരം കൈമാറുന്ന ദിനം)

ഓഗസ്റ്റ് 14 - പച്ച ഡേ(പച്ച കുപ്പികളില്‍ വരുന്ന സോജു എന്ന തീഷ്ണത ഏറിയ മദ്യം രുചിച്ചു കൊണ്ട് ആഘോഷിക്കപ്പെടുന്ന ദിനം)

സെപ്തംബര്‍ 14 - മ്യൂസിക്ക്/ ഫോട്ടോ ഡേ(ക്യാമറയ്ക്ക് റെസ്റ്റില്ലാത്ത ഡേ)

ഒക്ടോബര്‍ 14 - വൈന്‍ ഡേ (വൈന്‍ കുടിച്ചാണ് അന്നത്തെ ആഘോഷം )

നവംബര്‍ 14 - മൂവി ഡേ(കപ്പിള്‍സ് ഫ്രണ്ട്‌ലി Bb DVD റൂമുകള്‍ കിട്ടും ഈ ദിവസം ആഘോഷിക്കാന്‍ )

ഡിസംബര്‍ 14 - ഹഗ്ഗ് ഡേ(കെട്ടിപിടി ദിവസം )

Keywords:  News, World, South Korea, Valentine's-Day, Celebration, A country with romantic celebrations on the fourteenth of every month
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia