(www.kvartha.com 30.12.2015) പ്രായത്തിന്റേതായ അവശതകളൊന്നും ഒറ്റ നോട്ടത്തില്‍ കാണാനില്ല. അല്പം നീണ്ട കാലുകള്‍ നേര്‍ത്തുമെലിഞ്ഞിരിക്കുന്നുവെന്നതൊഴിച്ചാല്‍ ആളിപ്പോഴും ആരോഗ്യവതിയാണ്. പറഞ്ഞുവരുന്നത് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുളള മരത്തെക്കുറിച്ചാണ്. സ്വീഡനില്‍ കണ്ടെത്തിയ ഈ മുത്തശ്ശി മരത്തിന്റെ പ്രായം 9500 വര്‍ഷത്തോളമാണ്, കേട്ടിട്ടു ഞെട്ടിയില്ലേ? എന്നാല്‍ കാഴ്ചയില്‍ പ്രായമേറിയ ഈ നോര്‍വേജിയന്‍ സ്പ്രൂസ് മരം അത്ര മുത്തശ്ശിയല്ല. പച്ചപ്പു വിട്ടുമാറാത്ത ഇലകള്‍. സാധാരണ സ്പ്രൂസ് മരങ്ങളെ പോലെ തന്നെ സ്വീഡന്‍ മുത്തശ്ശിക്കും വലിയ ഉയരമൊന്നുമില്ല.
മരത്തിന്റെ മകളറ്റത്തായി ഇലകള്‍ നിറഞ്ഞുനില്‍ക്കുന്നു. അതുപോലെ താഴെ മണ്ണില്‍ തലതാഴ്ത്തി നില്‍ക്കുന്ന രണ്ടു ചില്ലകള്‍ കൂടിയുണ്ട് സ്വീഡന്‍ മുത്തശ്ശിക്ക്. ഓള്‍ഡ് ജിക്കോ എന്നു വിളിപ്പേരുളള മരം നോര്‍വേയിലെ ചൂടും മഞ്ഞുമൊക്കെ മാറിമാറിവരുന്ന കാലാവസ്ഥയോട് യോജിച്ച് തന്നെ വളരുന്നു. 2004ലാണ് ലെയ്ഫ് കുള്‍മാന്‍ എന്ന യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഓള്‍ഡ് ജിക്കോയെ കണ്ടെത്തിയത്.
മരങ്ങളുടെ പ്രായം കണ്ടെത്തുന്നതിനുളള കാര്‍ബണ്‍ 14 ഡേറ്റിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജിക്കോയുടെ പ്രായം കണക്കാക്കിയത്. മരം നില്‍ക്കുന്ന പ്രദേശത്തെ കാലാവസ്ഥയാണ് മരത്തെ പഴക്കം കൂടാതെ സംര ക്ഷിക്കുന്നതെന്നു പ്രൊഫസര്‍ കുള്‍മാന്‍ പറയുന്നു.
ഇനി മഞ്ഞുകാലമായാല്‍ മരത്തിലെ ഇലകളൊക്കെ വെളുത്ത മഞ്ഞുപാളികള്‍ കൊണ്ട് പൊതിയും. പ്രദേശം മുഴുവന്‍ മഞ്ഞു നിറഞ്ഞുനില്‍ക്കുമ്പോള്‍ സ്പ്രൂസ് മരം എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീ കണക്കെ വെളുത്ത മഞ്ഞുടുപ്പണിഞ്ഞു നില്‍ക്കുന്നത് രസകരമായ കാഴ്ചയാണ്.
SUMMARY: The world’s oldest tree, a 9,500-year-old Norwegian Spruce named “Old Tjikko,” after Professor Leif Kullman’s Siberian husky, continues to grow in Sweden. Discovered in 2004 by Kullman, professor of Physical Geography at Umeå University, the age of the tree was determined using carbon-14 dating.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.