ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഫ്രാന്‍സ്: പ്രണയാഭ്യാര്‍ത്ഥന നിഷേധിച്ചതിന്റെ പേരില്‍ 82 കാരിയെ കൊന്ന കേസില്‍ 92 കാരനെ ഫ്രാന്‍സ് കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മാര്‍സല് ഗ്വില്ലറ്റിന്‍ എന്ന 92 കാരനെയാണ് കോടതി ശിക്ഷിച്ചത്. മാര്‍സല്‍ ഗ്വില്ലറ്റിന്റെ സുഹൃത്തിന്റെ ഭാര്യയായ നിക്കോള്‍ എല്‍ഡിബി എന്ന 82കാരി ഇയാളുടെ വീട്ടിലെത്തുകയും ഇയാള്‍ നിക്കോളിനോട് പ്രണയാഭ്യാര്‍ത്ഥന നടത്തുകയുമായിരുന്നു. എന്നാല്‍ നിക്കോള്‍ അഭ്യര്‍ത്ഥന നിഷേധിച്ചു. തുടര്‍ന്ന് ഗ്വില്ലറ്റിന്‍ നിക്കോളിനെ ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും പിടിവലിക്കിടയില്‍ നിക്കോള്‍ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഗ്വില്ലറ്റിന്‍ നിക്കോളിന്റെ വീടിന്റെ സമീപത്തുള്ള പുഴയില്‍ കൊണ്ടുപോയി മൃതദേഹം ഉപേക്ഷിച്ചു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ നിക്കോള്‍ കാല്‍വഴുതി പുഴയിലേയ്ക്ക് വീണതാകാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതും പോലീസിന് സംശയത്തിനിടയാക്കിയിരിന്നു. തുടന്ന് നടത്തിയ അന്വേഷണത്തില്‍ നിക്കോളിന്റെ കൈയിലുണ്ടായിരുന്ന വാച്ചില്‍ നിന്നും രക്തക്കറ കണ്ടെത്തുകയും ഡി.എന്‍.എ ടെസ്റ്റില്‍ ഇത് ഗ്വില്ലറ്റിന്റേതാണെന്ന് തെളിയിക്കുകയും ചെയ്തു. 2011 ഡിസംബറിലാണ് സംഭവം നടന്നത്.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.