നിങ്ങള്‍ ഫേസ്ബുക്കിലെത്തുന്നത് എന്തിന് വേണ്ടി?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നിങ്ങള്‍ ഫേസ്ബുക്കിലെത്തുന്നത് എന്തിന് വേണ്ടി?
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് ഫേസ്ബുക്ക്. ഫേസ്ബുക്കില്‍​അംഗത്വമില്ലാത്തവരുടെ എണ്ണം വളരെകുറവായിരിക്കും. ഈ കുറിപ്പ് വായിക്കുന്ന നിങ്ങളും ഫേസ്ബുക്കിലെ അംഗമായിരിക്കും. നിങ്ങള്‍​എന്തിന് വേണ്ടിയാണ് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഫേസ്ബുക്കിലെത്തുന്നത്?

ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച് , 88 ശതമാനത്തോളം അംഗങ്ങളും തങ്ങളുടെ പൂര്‍വ കാമുകിയുടെ അല്ലെങ്കില്‍ കാമുകന്റെ വിവരങ്ങള്‍ അറിയാനെത്തുന്നു എന്നാണ്. പ്രണയത്തില്‍ ആയിരുന്ന കാലത്ത് അവര്‍ ഇട്ടിരുന്ന പോസ്റ്റുകള്‍, ഫോട്ടോകള്‍ എല്ലാം കണ്ടെത്തി ചിലര്‍ ആശ്വാസം കണ്ടെത്തുമ്പോള്‍ മറ്റു ചിലരാവട്ടെ അവരുടെ ഇപ്പോഴത്തെ അവസ്ഥ അറിയാന്‍ ശ്രമിക്കുന്നു.

കാനഡയിലെ വെസ്റ്റേണ്‍ ഓണ്‍ടാരിയോ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികാണ് ഫേസ്ബുക്ക് ഉപയോക്താക്കളെപ്പറ്റി പഠനം നടത്തിയത്. 88 ശതമാനം പേരും - അതായത് ഏതാണ്ട് പത്തില്‍ ഒന്‍പത് പേരും ഇങ്ങനെ പൂര്‍വ കാമുകിയുടെ/കാമുകന്റെ വിവരങ്ങള്‍ അറിയാനായി ഫേസ്ബുക്കില്‍ അലഞ്ഞുതിരിയുന്ന ആളുകളാണ്. പോരാത്തതിന് ചിലര്‍ അവരുടെ പഴയ പോസ്റ്റുകള്‍, ഫോട്ടോകള്‍ ഒക്കെ കണ്ടു പിരിഞ്ഞത് തെറ്റായി പോയെന്ന് സങ്കടപ്പെടുന്നു.
മുന്‍പ് തകര്‍ന്ന പ്രേമത്തെ കുറിച്ച് ഓര്‍ത്ത്‌ ആളുകള്‍ ഇത്രയേറെ വ്യാകുലര്‍ ആകില്ലായിരുന്നു എന്നും ഇന്ന് ടെക്നോളജിയുടെ വളര്‍ച്ച അവരെ അതിന് പ്രേരിപ്പിക്കുക കൂടി ചെയ്യുകയാണെന്ന് പഠനം നടത്തിയ വെറോനിക്ക ലോകാസ്‌ പറയുന്നു. ഇങ്ങനെ മുന്‍ പങ്കാളിയുടെ കാര്യങ്ങളിലേക്ക്‌ ഒളിഞ്ഞു നോക്കുന്നത് ഇന്ന് സര്‍വസാധാരണമായ കാര്യമാണെന്നും വെറോനിക്ക കൂട്ടിച്ചേര്‍ത്തു. പ്രേമം തകര്‍ന്നതിന് ശേഷം 48 ശതമാനം പേരും ഫേസ്ബുക്കില്‍ സുഹൃത്തുക്കളായി തുടരുന്നു എന്നും ഇതില്‍ 74 ശതമാനം പേര്‍ തങ്ങളുടെ മുന്‍ പങ്കാളിയുടെ പുതിയ കമിതാവുമായി ബന്ധം സ്ഥാപിക്കാറുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പരാജയപ്പെട്ട പ്രേമത്തിന് ശേഷം കാമുകിയെ അല്ലെങ്കില്‍ കാമുകനെ ഫ്രണ്ട്‌ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയര്‍ ഒഴിവാക്കാത്തവരേക്കാള്‍ വ്യാകുലര്‍ ആകുന്നെണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ മ്യൂച്ചല്‍ ഫ്രണ്ട്സ്‌ വഴിയും മറ്റും പൂര്‍വ പങ്കാളിയുടെ വിവരങ്ങള്‍ തിരയുന്നു. വളരെ ചുരുക്കം ചിലരെ പങ്കാളിയുടെ ഫേസ്ബുക്ക് അകൌണ്ട് ഹാക്ക്‌ ചെയ്യാനും മറ്റും ശ്രമിക്കാറുമുണ്ട്.

മാത്രമല്ല ഫേസ്ബുക്ക് പല ദാമ്പത്യങ്ങളെയും തകര്‍ക്കുകയും വിവാഹമോചനത്തിന് വഴിവയ്‌ക്കുകയും ചെയ്യുന്നുവെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

SUMMARY: At least 88% people admit to stalking their ex on social networking site Facebook, a study has claimed.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia