മെയ്ന്‍സ്: (www.kvartha.com 11.08.2015) എട്ടുമാസം ഗര്‍ഭിണിയായ യുവതിയും 16 കുട്ടികളുമടക്കം 86 അഭയാര്‍ഥികളെ ട്രക്കില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തി. ഓസ്ട്രിയയിലെ ഹൈവേയില്‍, ജനല്‍ പോലുമില്ലാത്ത അടച്ചുപൂട്ടിയ നിലയില്‍ കണ്ടെത്തിയ ട്രക്കിലാണ് ഇവരെ കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു.
വാഹനത്തിന്റെ മുകള്‍ഭാഗത്ത് ചെറിയ ചെറിയ സുക്ഷിരങ്ങളില്‍ നിന്നും രണ്ട് ദ്വാരങ്ങളില്‍ നിന്നും ലഭിക്കുന്ന വായുവും പ്രകാശവും മാത്രമായിരുന്നു ഇവരുടെ ഏക ആശ്വാസം. 12 മണിക്കൂറോളം ഇങ്ങനെ തുടര്‍ച്ചയായി യാത്ര ചെയ്തു വരികയായിരുന്നു ഹംഗറി രജിസ്റ്ററേഷനുളള ഈ വാഹനം.
അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുളള അഭയാര്‍ഥികളാണിവര്‍. ഇതില്‍ കുട്ടികള്‍ 5 മാസം മുതല്‍ 16 വയസ് വരെ പ്രായമുളളവരാണ്.
മധ്യേഷ്യയിലും നിന്നും ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ ദുരിതപൂര്‍ണമായ യാത്രയ്ക്ക് അവസാന ഉദാഹരണമാണ് ഈ സംഭവം.
SUMMARY: An eight-months pregnant woman and 16 children were among dozens of migrants freed from the back of a locked, windowless truck on a highway in Austria, police said.
Also Read:
പനിക്ക് പിറകെ ഛര്‍ദ്ദിയും അതിസാരവും പടരുന്നു
Keywords: 86 Migrants found packed inside truck on highway in Austria, Afghanistan, Pregnant Woman, Vehicles, Africa, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.