Killed | ചികാഗോയില്‍ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പില്‍ 8 പേര്‍ കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് 2 ദിവസങ്ങളിലായി അവരവരുടെ വീടുകളില്‍; പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

 


വാഷിങ്ടന്‍: (KVARTHA) അമേരികയിലെ ചികാഗോയ്ക്ക് സമീപം മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ഇല്ലിനോയിസ് പൊലീസ് പറഞ്ഞു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. അക്രമി ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

എട്ട് പേരും അവരവരുടെ വീടുകളില്‍ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച അയാളുടെ വീട്ടില്‍ നിന്നും മറ്റ് ഏഴ് പേരുടെ മൃതദേഹം തിങ്കളാഴ്ച രണ്ട് വീടുകളില്‍ നിന്നുമായി കണ്ടെത്തി.


Killed | ചികാഗോയില്‍ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പില്‍ 8 പേര്‍ കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് 2 ദിവസങ്ങളിലായി അവരവരുടെ വീടുകളില്‍; പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

 

29 വര്‍ഷമായി പൊലീസില്‍ ജോലി ചെയ്യുന്നു. ഈ കാലയളവിനിടെ ഞാന്‍ കൈകാര്യം ചെയ്യേണ്ടി വന്ന ഏറ്റവും ദയനീയമായ കുറ്റകൃത്യമാണിതെന്ന് കേസന്വേഷിക്കുന്ന പൊലീസ് മേധാവി വില്യം ഇവാന്‍സ് പ്രതികരിച്ചു.

പ്രതി ആയുധധാരിയാണെന്നും കൊല്ലപ്പെട്ട ഇരകളെ അക്രമിക്ക് അറിയാമായിരുന്നുവെന്നും ജാഗ്രത സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശമുണ്ട്. സമൂഹ മാധ്യമങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതിന് മണിക്കൂറുകള്‍ക്ക് ശേഷം അപകടകാരിയായ അക്രമിയെ സൂക്ഷിക്കണമെന്ന് തിങ്കളാഴ്ച വൈകുന്നേരം അധികൃതര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Keywords: News, World, World-News, Crime-News, 8 People, Killed, Three Locations, Chicago, Suspect, Absconding, Illinois Police, Joliet News, Will Counties News, Victims, Investigation, Police-News, 8 people killed at three locations near Chicago, suspect absconding: Illinois Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia