സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഫ്ഗാനില്‍ 11 പോലീസുകാര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT


കാബൂള്‍: (www.kvartha.com 20.05.2016) സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഫ്ഗാനില്‍ 11 പോലീസുകാര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷ ബാധിത പ്രദേശമായ തെക്ക് സബൂള്‍ പ്രവിശ്യയിലെ ചെക്‌പോയിന്റില്‍ വ്യാഴാഴ്ചയാണ് സംഭവം. വെടിവെയ്പിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം ദിഹാര്‍വുഡ് ജില്ലയിലെ ഉറുസ്ഗാന്‍ പ്രവശ്യയില്‍ റോഡിന് സമീപം സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് 11 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സബൂളില്‍ ആക്രമണം നടത്തിയയാള്‍ സ്ഥലത്ത് നിന്നും ആയുധവും വാഹനങ്ങളുമെടുത്ത് കടന്ന് കളഞ്ഞതായി പ്രവിശ്യാ പോലീസ് മേധാവി പറഞ്ഞു. അതേസമയം വെടിവെച്ചയാള്‍ തങ്ങളോടൊപ്പമുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചു.

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഫ്ഗാനില്‍ 11 പോലീസുകാര്‍ കൊല്ലപ്പെട്ടു 
Also Read:
അക്രമത്തില്‍ പരിക്കേറ്റ ഇ ചന്ദ്രശേഖരന്‍ എം എല്‍ എയുടെ കയ്യെല്ല് ഒടിഞ്ഞതായി ഡോക്ടര്‍; 100 ഓളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

Keywords:  8 Afghan police killed in Zabul insider attack: Officials, Police, Injured, Attack, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia