പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ടോങ്കയില്‍ ശക്തമായ ഭൂചലനം
May 24, 2013, 11:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിഡ്‌നി: ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ടോങ്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു തൊട്ടുപിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ട് ചെയ്തിട്ടില്ല.
255 കിലോമീറ്ററോളം അകലെവരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. തലസ്ഥാനമായ നുക്വലോഫയ്ക്കു 282 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 171 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ടു ചെയ്യുന്നു. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി ഉണ്ടാകുമെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ന്യൂസിലന്‍ഡിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ന്യൂസിലന്‍ഡില്‍ നിന്ന് 2000 കിലോമീറ്റര്‍ മാറിയാണ് ടോങ്ക സ്ഥിതി ചെയ്യുന്നത്. 12 ദിവസം മുമ്പ് ഇവിടെ 6.5 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Keywords: Tongue, Earthquake, Sidney, Kaun Banega Crorepathi, Tsunami, Report, New Zealand, World,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.