SWISS-TOWER 24/07/2023

ഇന്‍ഡോനേഷ്യയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്; 1,000 കി.മീ വരെ തിരകള്‍ക്ക് സാധ്യത

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ജകാര്‍ത: (www.kvartha.com 14.12.2021) ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം ഉണ്ടായതായി റിപോര്‍ട്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1000 കിലോമീറ്റര്‍ വേഗത്തില്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു. 
Aster mims 04/11/2022

ഇന്‍ഡോനേഷ്യയിലെ മൗമേറ നഗരത്തിന് 100 കിലോമീറ്റര്‍ വടക്ക് ഫ്‌ലോറസ് കടലില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജികല്‍ സര്‍വേ അറിയിച്ചു. അപകടത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.
 
ഇന്‍ഡോനേഷ്യയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്; 1,000 കി.മീ വരെ തിരകള്‍ക്ക് സാധ്യത


നേരത്തെ ഇന്‍ഡോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ ഒന്ന് 2004ല്‍ ഉണ്ടായതാണ്. സുമാത്ര തീരത്ത് 9.1 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനം അതിഭീകര സുനാമി തിരകള്‍ക്ക് കാരണമായിരുന്നു. അന്ന് രണ്ടു ലക്ഷത്തോളം പേരുടെ ജീവനാണ് സുനാമി തിരകള്‍ കവര്‍ന്നത്.

Keywords:  News, World, International, Indonesia, Tsunami, Warning, Earth Quake, 7.3-Strong Earthquake Hits Indonesia, 'Hazardous Tsunami Waves Possible'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia