Earthquake | ദക്ഷിണ പസഫിക് രാജ്യമായ ടോംഗയില്‍ 7.2 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ആളപായമോ നാശനഷ്ടമോ ഇല്ല
Jun 16, 2023, 08:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നുകുഅലോഫ: (www.kvartha.com) ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ ടോംഗയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജികല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. അതേസമയം, സുനാമി ഭീഷണിയില്ലെന്ന് യുഎസ് നിരീക്ഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
തലസ്ഥാനമായ നുകുഅലോഫയില്‍ നിന്ന് 290 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 167 കിലോമീറ്റര്‍ (103 മൈല്‍) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജികല്‍ സര്‍വേ പറയുന്നു. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപോര്‍ട് ചെയ്തിട്ടില്ല. പതിവായി ഭൂകമ്പം അനുഭവപ്പെടുന്ന ഇടമാണ് ടോംഗ.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. യുഎസ് വെസ്റ്റ് കോസ്റ്റ്, ബ്രിടീഷ് കൊളംബിയ, അലാസ്ക എന്നിവിടങ്ങളില്‍ സുനാമി ഭീഷണിയില്ലെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. കൂടാതെ ഓസ്ട്രേലിയയില്‍ സുനാമി ഭീഷണിയില്ലെന്ന് ഓസ്ട്രേലിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു.
Keywords: News,World,World-News, Earthquake, Island Nation, Tonga, Tsunami Warning, Powerful Magnitude, 7.2-magnitude Quake Strikes Off Tonga.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

