Cheating | 'ഇന്‍ഡ്യയില്‍ നിന്നുള്ള 700 ഓളം വിദ്യാര്‍ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍'
Mar 16, 2023, 17:05 IST
ഒടാവ: (www.kvartha.com) ഇന്‍ഡ്യയില്‍ നിന്നുള്ള എഴുന്നോറോളം വിദ്യാര്‍ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയിലെന്ന് റിപോര്‍ട്. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കാട്ടിയാണ് വിദ്യാര്‍ഥികളെ നാടുകടത്താനൊരുങ്ങുന്നത്. കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് നോടിസ് ലഭിച്ചതായാണ് വിവരം.
ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജ്യുകേഷന്‍ മൈഗ്രേഷന്‍ സര്‍വീസ് വഴിയാണ് നാടുകടത്തല്‍ ഭീഷണി നേരിടുന്ന വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. ബ്രിജേഷ് മിശ്ര എന്നയാളാണ് ഈ സ്ഥാപനത്തിന്റെ മേധാവി. ഒരു വിദ്യാര്‍ഥിയില്‍നിന്ന് അഡ്മിഷന്‍ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം. എന്നാല്‍ ഇതില്‍ വിമാന ടികറ്റും സെക്യൂരിറ്റി ഡെപോസിറ്റും ഉള്‍പ്പെട്ടിട്ടില്ല.
2018-19 കാലത്താണ് വിദ്യാര്‍ഥികള്‍ പഠനത്തിനായി കാനഡയിലേക്കു പോയത്. തുടര്‍ന്ന് ഇപ്പോള്‍ കാനഡയില്‍ പിആറിനായി (പെര്‍മനന്റ് റെഡിസന്‍സ്) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. പിആറിന്റെ ഭാഗമായി അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. മിക്ക വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കി ജോലിക്ക് കയറിയവരാണ്. കാനഡയില്‍ ഇത്തരത്തില്‍ ഒരു തട്ടിപ്പ് ആദ്യമായാണെന്നാണ് വിവരം.
Keywords: 700 Indian students to face deportation from Canada due to fake visa documents, Canada, News, Education, Students, Threatened, Report, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.