Indian Students | 700 ഇന്ത്യൻ വിദ്യാർഥികളെ കാനഡയിൽ നിന്ന് പുറത്താക്കും; കാരണമിതാണ്!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) കാനഡയിൽ പഠിക്കുന്ന 700 ഓളം ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലേക്ക് തിരിച്ചയക്കാൻ കനേഡിയൻ സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വ്യാജരേഖ ചമച്ചാണ് ഈ വിദ്യാർഥികൾ പ്രവേശനം നേടിയതെന്നാണ് ആരോപണം. അതേസമയം, കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ വിദ്യാർഥികൾ മെയ് 29 മുതൽ ധർണ നടത്തുകയാണ്. കാനഡ ബോർഡർ സർവീസ് ഏജൻസിയുടെ ആസ്ഥാനത്തിന് മുന്നിലാണ് സമരം. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തട്ടിപ്പിന് ഇരകളാവുകയായിരുന്നുവെന്നും ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു.

Indian Students | 700 ഇന്ത്യൻ വിദ്യാർഥികളെ കാനഡയിൽ നിന്ന് പുറത്താക്കും; കാരണമിതാണ്!

കനേഡിയൻ കോളേജിൽ പ്രവേശനം നേടിയ പഞ്ചാബ് വിദ്യാർഥി ലവ്പ്രീത് സിംഗിനെ ജൂൺ 13 ന് നാടുകടത്തുമെന്നാണ് വിവരം. താമസിയാതെ ഒരു ഡസനോളം വിദ്യാർഥികളെ കൂടി ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കൂടുതലും പഞ്ചാബിൽ നിന്നാണ്. ഓരോ വർഷവും ഏകദേശം 2.5 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നു, അതിൽ വലിയൊരു വിഭാഗം പഞ്ചാബി വിദ്യാർഥികളാണ്.

അതിനിടെ, പഞ്ചാബിലെ 700 ഇന്ത്യൻ വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കണമെന്ന് പഞ്ചാബ് എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇവരെല്ലാം കാനഡയിൽ ഇമിഗ്രേഷൻ തട്ടിപ്പിൽ കുടുങ്ങി നാടുകടത്തൽ കേസുകൾ നേരിടുന്നവരാണ്. വിദ്യാർഥികളെ നാടുകടത്തരുതെന്നും അവരുടെ വിസ പരിഗണിച്ച് വർക്ക് പെർമിറ്റ് നൽകണമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിൽ ധലിവാൾ ആവശ്യപ്പെട്ടു.

ഇതോടൊപ്പം, വിദ്യാർഥികളെ കബളിപ്പിക്കുന്ന ട്രാവൽ ഏജന്റുമാരെ ശിക്ഷിക്കാൻ പഞ്ചാബ് സർക്കാരുമായി കേന്ദ്രം സഹകരിക്കണമെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു. മനുഷ്യക്കടത്ത് സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ഇത്തരം കേസുകളിൽ നിയമം കർശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തേക്ക് പോകുന്നതിനോ കുട്ടികളെ പഠനത്തിന് അയക്കുന്നതിനോ മുമ്പ് കോളജിന്റെ വിശദാംശങ്ങളും ട്രാവൽ ഏജന്റിന്റെ രേഖകളും പരിശോധിക്കണമെന്ന് ധലിവാൾ പഞ്ചാബിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Keywords: News, National, World, Indian Students, Canada, Visa Fraud, Punjab, New Delhi, Canada, 700 Indian Students to be Deported from Canada due to Visa Fraud. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia