പുടിന് കനത്ത പ്രഹരങ്ങൾ: 7 റഷ്യന്‍ ജനറല്‍മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി പാശ്ചാത്യ ഉദ്യോഗസ്ഥര്‍; യുക്രൈന്‍ തുറമുഖത്ത് സൈനിക കപ്പല്‍ തകര്‍ന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; കമാന്‍ഡറെ സ്വന്തം സൈന്യം കൊലപ്പെടുത്തിയെന്നും വെളിപ്പെടുത്തല്‍
Mar 26, 2022, 15:38 IST
ലൻഡന്‍:(www.kvartha.com 26.03.2022) യുക്രൈനെതിരായ അധിനിവേശം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന റിപോര്‍ടുകള്‍ പുറത്തുവരുന്നു. യുദ്ധത്തിനിടെ ഏഴ് റഷ്യന്‍ ജനറല്‍മാരെ യുക്രൈന്‍ കൊലപ്പെടുത്തിയതായും ഒരാളെ പുറത്താക്കിയെന്നും പാശ്ചാത്യ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഏറ്റവും അവസാനം കൊല്ലപ്പെട്ട ലെഫ്റ്റനന്റ് ജനറല്‍ യാക്കോവ് റെസാന്‍സ്റ്റേവ്, റഷ്യയുടെ തെക്കന്‍ മിലിടറി ഡിസ്ട്രിക്റ്റിലെ 49-ാമത് ആയുധ സേന കമാന്‍ഡറായിരുന്നെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ആറാമത്തെ ആയുധ സേനയിലെ ആര്‍മി കമാന്‍ഡര്‍ ജനറല്‍ വ്‌ലൈസ്ലാവ് യെര്‍ഷോവിനെ ഈ ആഴ്ച ആദ്യം ക്രെംലിന്‍ പുറത്താക്കിയെന്നും ഇവര്‍ വെളിപ്പെടുത്തി. ഒരു മാസത്തെ അധിനിവേശത്തിലുണ്ടായ കനത്ത നഷ്ടങ്ങളും വലിയ പരാജയങ്ങളും കാരണമാണ് പെട്ടെന്ന് പുറത്താക്കിയതെന്ന് റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതിന് പിന്നാലെ യുക്രൈന്‍ അധിനിവേശ തുറമുഖത്ത് റഷ്യന്‍ സൈനിക കപ്പല്‍ തകര്‍ന്ന് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു. തുറമുഖ നഗരമായ മരിയുപോളില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് അസോവ് കടലിലൂടെ ബെര്‍ഡിയന്‍സ്‌ക് തുറമുഖത്ത് എത്തിയ വലിയ റഷ്യന്‍ ലാന്‍ഡിംഗ് സപോര്‍ട് കപ്പല്‍ സരടോവ് നശിപ്പിച്ചതായി യുക്രൈന്‍ വ്യാഴാഴ്ച പറഞ്ഞു. തകര്‍ന്ന റഷ്യന്‍ സൈനിക കപ്പലില്‍ നിന്ന് തീയും പുകയും ഉയരുന്നതും ഭാഗികമായി മുങ്ങിക്കിടക്കുന്നതും മാക്സര്‍ ടെക്നോളജീസ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളില്‍ കാണാം.
റഷ്യന്‍ സൈനികര്‍ക്കുള്ള സാധനങ്ങള്‍ കപ്പലില്‍ നിന്ന് ഇറക്കുകയായിരുന്നെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്തു. കപ്പലിന് 45 സായുധ ഉദ്യോഗസ്ഥരെയും 400 യാത്രക്കാരെയും 20 ടാങ്കുകളും വഹിക്കാന്‍ കഴിയും.
അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രൈല്‍ വിന്യസിച്ച ചെചെന്‍ പ്രത്യേക സേനയിലെ ജനറല്‍ മഗോമദ് തുഷേവും കൊല്ലപ്പെട്ടതായി പറയുന്നു. കൊല്ലപ്പെട്ടന്ന് യുക്രൈന്‍ അവകാശപ്പെടുന്ന റഷ്യന്‍ സൈനികരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും എണ്ണം പാശ്ചാത്യ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. യുദ്ധത്തില്‍ 1,300-ലധികം സൈനികര്‍ മരിച്ചെന്ന് ക്രെംലിന്‍ വെള്ളിയാഴ്ച അവകാശപ്പെട്ടു. എന്നാല്‍ അതിന്റെ നാലോ അഞ്ചോ ഇരട്ടി മരണം സംഭവിച്ചതായി പാശ്ചാത്യ രാജ്യങ്ങള്‍ കരുതുന്നു.
അതിനിടെ റഷ്യയുടെ 37-ാമത് മോടോര്‍ റൈഫിള്‍ ബ്രിഗേഡിന്റെ കമാന്‍ഡറെ സ്വന്തം സൈന്യം കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി അന്ന മല്യാര്‍ അവകാശപ്പെട്ടു. അദ്ദേഹത്തെ സ്വന്തം സൈന്യം മനഃപൂര്‍വം കൊന്നതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, റഷ്യന്‍ സേന നേരിടുന്ന ധാര്‍മിക വെല്ലുവിളികളുടെ മറ്റൊരു സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News, World, Top-Headlines, London, Russia, Ukraine, War, Attack, Killed, Military, Minister, President, Russian Generals Killed, Western Officials, 7 Russian Generals Killed In Ukraine War So Far, Say Western Officials.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.