കാബൂള്‍ വിമാനത്താവളത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചതായി ബ്രിടീഷ് പ്രതിരോധ മന്ത്രാലയം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാബൂള്‍: (www.kvartha.com 22.08.2021) അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചതായി ബ്രിടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ പൗരന്മാരാണ് മരിച്ച ഏഴുപേരും. ആയിരക്കണക്കിനുപേര്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കും തിരക്കും സംഘര്‍ഷത്തിലേക്കു നയിച്ചുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നുമാണ് ബ്രിടീഷ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
Aster mims 04/11/2022

കാബൂള്‍ വിമാനത്താവളത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചതായി ബ്രിടീഷ് പ്രതിരോധ മന്ത്രാലയം

നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും ബ്രിടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് താലിബാന്‍ വീണ്ടും അധികാരത്തിലേറിയതിനെ തുടര്‍ന്ന് നിരവധി പേരാണ് ദിവസവും അഫ്ഗാനിസ്ഥാന്‍ വിട്ടുപോകുന്നത്. യുഎസും മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഭയം കൊടുക്കാന്‍ മറ്റു രാജ്യങ്ങള്‍ തയാറായിട്ടുണ്ട്. എന്നാല്‍, താലിബാന്‍ നിരീക്ഷണം ശക്തമാക്കിയത് കൂട്ടഒഴിപ്പിക്കലിന് തടസമായിട്ടുണ്ട്. ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടെന്നും ഈ മാസം അവസാനം വരെ രക്ഷാദൗത്യം തുടരുമെന്നും യുഎസ് വ്യക്തമാക്കി.

Keywords:  7 Killed In Chaos Near Kabul Airport, Says UK Defence Ministry, Kabul, News, Dead, Airport, Media, Protection, Trending, Afghanistan, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia